Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ രാജി വച്ച് ഇറങ്ങി പോയിക്കൂടെ?' തുറന്നടിച്ച് എംവി ജയരാജൻ

കണ്ണൂർ: കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വാക്സിൻ ക്ഷാമവും ഓക്സിജൻ കുറവും അടക്കമുളള വിഷയങ്ങളിൽ വിവിധ കോടതികൾ കേന്ദ്ര സർക്കാരിനെ രൂക്ഷമായാണ് വിമർശിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജി വെച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.

ഒടുവിൽ ജുഡീഷ്യറിയും എതിരായി എന്ന തലക്കെട്ടിലാണ് കുറിപ്പ്. പ്രതികരണം വായിക്കാം: വാക്സിൻ - ഓക്സിജൻ പ്രശ്നത്തിൽ സുപ്രീം കോടതിയും ഡൽഹി മദ്രാസ് പാട്ന ഹൈകോടതികളും കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ രൂക്ഷമായി വിമർശിക്കുകയുണ്ടായി."വാക്സിൻ വില നിർണ്ണയ അധികാരം കമ്പനികൾക്ക് നൽകരുത്, സംസ്ഥാന സർക്കാരുകൾക്ക് കൂടിയ വില പാടില്ല, വാക്സിൻ ജനങ്ങളുടെ സ്വത്ത് ആയതിനാൽ തുല്യത ഉറപ്പാക്കണം, കമ്പനികൾക്ക് തുല്യത ഉറപ്പാക്കാൻ ആവില്ല, ദുർബല വിഭാഗങ്ങൾക്ക് വാക്സിൻ നിഷേധിക്കരുത്, വാക്സിൻ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് 4500 കോടി രൂപ നൽകിയിട്ടുണ്ട്, അതുകൊണ്ട് വാക്സിൻ ജനങ്ങളുടേതാണ്, കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്നും വാക്സിൻ സംഭരിക്കണം, മറ്റു രാജ്യങ്ങളിൽ ചെയ്തത് പോലെ പേറ്റന്റ് ആക്ട് പ്രകാരം നിർബന്ധിത ലൈസൻസിംഗ് ഏർപ്പെടുത്തണം, ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡർ, പേറ്റന്റ് നിയമം എന്നിവയിലെ വ്യവസ്ഥ പ്രകാരം മരുന്ന് വില നിയന്ത്രിക്കണം"എന്നിങ്ങനെയാണ് സ്വമേധയാ എടുത്ത കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണം.

mvj

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

ഓക്സിജൻ ലഭിക്കാത്തതു മൂലം മരണപ്പെടുന്ന മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ കാണുന്നില്ലേ എന്ന ചോദ്യവുമായി ഹൈക്കോടതികളും രംഗത്തിറങ്ങി.ഡൽഹി മദ്രാസ് ഹൈക്കോടതികൾ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് പറായാൻ ബാക്കിയൊന്നുമില്ല."14 മാസം നിങ്ങൾ എന്തു ചെയ്തു" എന്ന ഹൈക്കോടതികളുടെ ചോദ്യം സർക്കാർ അഭിഭാഷകരോട് ആണെങ്കിലും അത് നരേന്ദ്രമോഡിക്ക് നേരെയുള്ള മൂർച്ചയേറിയ അമ്പാണ്.

ജൂഡീഷ്യറിയിൽ നിന്നും തുടർച്ചയായി ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വിമർശനങ്ങൾക്കും താക്കീതിനും ബിജെപി സർക്കാർ പുല്ലുവിലയാണോ കൽപ്പിക്കാൻ പോകുന്നത്. അങ്ങനെ വന്നാൽ ജനകീയ കോടതിക്ക് ഇടപെടേണ്ടി വരും. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ രാജി വച്ച് ഇറങ്ങി പോയിക്കൂടെ?''

ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Supreme Court to government: Why different prices of Covid-19 vaccine for states and Centre?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+