പോണ്ടിച്ചേരി വണ്ടികളെല്ലാം കുടുങ്ങും? ആദ്യം കൊടുവള്ളിയിലെ മിനി കൂപ്പര്‍! കാരാട്ട് ഫൈസലിന് നോട്ടീസ്..

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. നികുതി വെട്ടിച്ച് മിനി കൂപ്പര്‍ കേരളത്തില്‍ ഓടിക്കുന്നുവെന്ന പരാതിയിലാണ് കൊടുവള്ളി ജോയിന്റ് ആര്‍ടിഒ നോട്ടീസ് അയച്ചത്.

ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടി! കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ! കുമ്മനം മാസ് ഡാ ...

കേരളത്തില്‍ മതം തിരിച്ച് ആര്‍എസ്എസ് കണക്കെടുപ്പ്! മതസ്ഥാപനങ്ങളും പട്ടികയില്‍; കൊല്ലത്ത് ക്യാമ്പ്...

ഏഴു ദിവസത്തിനുള്ളില്‍ മിനി കൂപ്പര്‍ കാറിന്റെ അസല്‍ രേഖകളുമായി ഹാജരാകാനാണ് ജോയിന്റ് ആര്‍ടിഒ നിര്‍ദേശിച്ചിരിക്കുന്നത്. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാനാണ് കാരാട്ട് ഫൈസലിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയത്.

minicooper

എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയില്‍ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പര്‍ കാറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത്. ഇതോടെയാണ് സിപിഎമ്മിനെ വെട്ടിലാക്കിയ മിനി കൂപ്പര്‍ വിവാദം ഉടലെടുത്തത്.

തോളില്‍ തട്ടിയ ചാമക്കാലയെ ഉണ്ണിത്താന്‍ ലോക്ക് ചെയ്തു! പിന്നെ നടന്നത് ഏറ്റുമുട്ടലും തെറിവിളിയും!

ലാലേട്ടന്‍റെ 'വില്ലന്‍' കാണാനെത്തി വാളുവെച്ചു! പിന്നെ തീയേറ്ററിനുള്ളില്‍ വില്ലത്തരം! അടിച്ചുപൊളിച്ചു

കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എംഎല്‍എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും കഴിഞ്ഞദിവസം പുറത്തുവന്നു. നികുതി വെട്ടിക്കാനായി വ്യാജ വിലാസം ഉപയോഗിച്ചാണ് കാരാട്ട് ഫൈസല്‍ ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

English summary
mvd sends notice to karat faisal.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്