താരങ്ങളുടെ ജീവന് ഭീഷണി; നോട്ടീസ് നല്‍കിയിട്ടും ശരിയാക്കിയില്ല; ബ്ലാസ്‌റ്റേഴ്‌സ് ടീം ബസിനെതിരെ നടപടി
കൊച്ചി: നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ബസിനെതിരെ നടപടി എടുത്ത് എം വി ഡി. താരങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള നിയമലംഘനങ്ങളാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് എം വി ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നെസ് റദ്ദാക്കുന്ന നടപടിയിലേക്കാണ് അധികൃതര്‍ കടന്നിരിക്കുന്നത്.

നേരത്തെ ബസിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. 17ന് ആര്‍ ടി ഒയുടെ മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കാതെ വന്നതോടെ ആര്‍ ടി നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു. വൈകീട്ട് ടീം അംഗങ്ങള്‍ പനമ്പള്ളി നഗറിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനായി എത്തിയപ്പോഴാണ് പരിശോധന.

വണ്ടിയുടെ ബോഡിയില്‍ നിറയെ പരസ്യം പതിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പതിയുന്ന തരത്തില്‍ നിറങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് ടയറുകളും അപകാവസ്ഥയിലായിരുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന രീതിയിലായിരന്നു ടയറുകള്‍. വണ്ടിയിലെ ജി പി എസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. സുരക്ഷ മിത്ര എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്‌റ്റ്വേയറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകള്‍ ഉണ്ടായിരുന്നില്ല എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

ബസിന്റെ ടയറിന്റെ അവസ്ഥ അത്രയ്ക്കും ഗുരുതരമായിരുന്നു. പൊട്ടിയിരുന്നെങ്കില്‍ ബാസ്റ്റേഴ്‌സ് താരങ്ങളെന്നല്ല ആരുടേതായാലും ജീവന് ആര് ഉത്തരം പറയുമെന്ന് ആര്‍ ടി ഒ ചോദിക്കുന്നു. ഇത്തരം വീഴ്ചകളാണ് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ഇതൊക്കെ ഒഴിവാക്കുന്നതിന് കര്‍ശന നടപടികള്‍ തുടരുമെന്ന് വെഹിക്കിള്‍ ഇന്‍സ്്‌പെക്ടര്‍ രാജേഷ് ആര്‍ പറഞ്ഞു.

അതേസമയം, വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് മോട്ടോര്‍ വാഹനവകുപ്പ് നടത്തിവരുന്നത്. 3 മാസക്കാലയളവില്‍ മാത്രം ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിലധികം കേസുകള്‍ ഈ ചലാന്‍ സോഫ്റ്റ്വെയര്‍ വഴി മാത്രം മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ കേസുകളില്‍ 4912 കേസുകള്‍ അനധികൃത രൂപം മാറ്റത്തിനും 2991 കേസുകള്‍ അമിത ശബ്ദം , പുറപ്പെടുവിക്കുന്ന തരത്തിലുള്ള മാറ്റങ്ങളുള്‍പ്പെടെയുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും 12603 കേസുകള്‍ ലൈറ്റുകളുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങള്‍ക്കുമാണ് കേസെടുത്തിരിക്കുന്നത്.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരുവാന്‍ തീരുമാനിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.












Click it and Unblock the Notifications