'അവന്‍ എന്നെ കാഫിര്‍ എന്ന് വിളിച്ചു'... കാണാതായ ഹഫീസുദ്ദീന്റെ പിതാവ് പറയുന്നു
കാസര്‍കോട്: കാസര്‍കോട് നിന്ന് അപ്രത്യക്ഷരായ 17 പേരില്‍ ഒരാളാണ് കാസര്‍കോട് സ്വദേശിയായ ഹഫീസുദ്ദീന്‍. ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല. ഐസിസില്‍ ചേരാനായി സിറിയയിലേക്ക് കടന്നു എന്നൊക്കെയാണ് പറയുന്നത്.
എന്തായാലും ഈ ചെറുപ്പക്കാരന്‍ അതി തീവ്രമമായ മതാത്മക ജീവിതമാണ് നയിച്ചിരുന്നത് എന്ന് വ്യക്തം. സ്വന്തം പിതാവിനെ പോലും 'കാഫിര്‍' എന്നാണത്രെ ഹഫീസുദ്ദീന്‍ വിളിച്ചത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ഹഫീസുദ്ദീന്റെ പിതാവ് അബ്ദുള്‍ ഹക്കീം ഇക്കാര്യം വ്യക്തമാക്കിയത്.
കാഫിര്‍ എന്ന് പറഞ്ഞാല്‍ അവിശ്വാസിയെന്നാണ് അര്‍ത്ഥം. സത്യം മനസ്സിലാക്കിയിട്ടും അത് നിഷേധിയ്ക്കുന്ന ആള്‍. ഇസ്ലാം ആയി ജീവിയ്ക്കുന്ന അബ്ദുള്‍ ഹക്കീം എങ്ങനെയാണ് സ്വന്തം മകന് 'കാഫിര്‍' ആയിപ്പോയത്. ഹഫീസിന്റെ മാറ്റങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു....

തീവ്രമതവാദം
തീവ്ര മതവാദമാണ് തന്റെ മകനെ മാറ്റി മറിച്ചത് എന്നാണ് ഹഫീസിന്റെ പിതാവ് അബ്ദുള്‍ ഹക്കീം പറയുന്നത്.

ജന്നത്തിന് വേണ്ടി
ജന്നത്ത്(സ്വര്‍ഗം) കിട്ടുന്ന സ്ഥലത്താണ് ഞാനുള്ളത്. എന്നാണത്രെ ഇയാള്‍ അവസാനമായി പിതാവിന് അയച്ച സന്ദേശം.(ചിത്രത്തിന് കടപ്പാട്: ന്യൂസ് 18)

എനിയ്ക്കവനെ വേണ്ട
രാജ്യത്തിന് എതിരായി അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അവന് ഈ രാജ്യത്തോട് സ്‌നേഹമില്ലെങ്കില്‍ തനിയ്ക്ക് അങ്ങനെയൊരു മകനെ വേണ്ടെന്നാണ് അബ്ദുള്‍ ഹക്കീം പറഞ്ഞത്.

ഖുറാന്‍ പഠിയ്ക്കാന്‍
ഖുറാന്‍ പഠിയ്ക്കാന്‍ കോഴിക്കോട്ടേയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് ജൂലൈയ് 28 ന് ഹഫീസുദ്ദീന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ശ്രീലങ്കയിലേക്ക് പോവുകയാണെന്ന് പറഞ്ഞു.

താടി വളര്‍ത്തി
രണ്ട് വര്‍ഷം മുമ്പാണ് ഹഫീസുദ്ദീന്‍ താടി വളര്‍ത്താന്‍ തുടങ്ങിയത്. കാരണം ചോദിച്ചപ്പോള്‍ അതാണ് ഇസ്ലാമിക രീതി എന്നായിരുന്നത്രെ വിശദീകരണം.

വഴി തെറ്റിച്ചത് ഇജാസോ?
അപ്രത്യക്ഷരായവരുടെ കൂട്ടത്തിലുണ്ട് ഡോ ഇജാസ് ആണ് തന്റെ മകനെ കാര്യമായി സ്വാധീനിച്ചത് എന്നാണ് ഹഫിസുദ്ദീന്റെ പിതാവ് പറയുന്നത്.

സംഗീതവും നൃത്തവും
സംഗീതവും നൃത്തവും എല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഹഫീസ്. എന്നാല്‍ താന്‍ ആയിരുന്നു അന്ന് അവരെ എതിര്‍ത്തിരുന്നത്. ഇപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറിയെന്നും അബ്ദുള്‍ ഹക്കീം പറയുന്നു.












Click it and Unblock the Notifications