യുവാവിന്റെ ദുരൂഹ മരണം: നാട്ടുകാര്‍ രാത്രി റോഡ് ഉപരോധിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കുറ്റ്യാടി പാറക്കടവ് കേളോത്ത് അജ്മലിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തിങ്കളാഴ്ച രാത്രി റോഡ് ഉപരോധിച്ചു. അജ്മലിന്റെ മൃതദേഹം സംസ്‌കരിച്ച ശേഷമാണ് പാറക്കടവില്‍ ഉപരോധം ആരംഭിച്ചത്. രാത്രി എട്ടരയോടെ തുടങ്ങിയ ഉപരോധം പത്തര വരെ നീണ്ടു. ഒരു വിഭാഗം നാട്ടുകാരും പേരാമ്പ്രയില്‍ നിന്നെത്തിയ പൊലീസും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ വഴങ്ങിയില്ല. ചിലര്‍ പൊലീസിനു നേരെ തട്ടിക്കയറി. പ്രതികളെ കാണിച്ചു കൊടുത്തിട്ടും പിടിക്കാന്‍ പൊലീസ് സന്നദ്ധമാവുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയത നുരയുന്നു? മുസ്ലീം വീടുകള്‍ക്ക് മേല്‍ 'ഗുണന ചിഹ്നം' ; പരക്കെ ആശങ്ക

ഉപരോധത്തെ തുടര്‍ന്ന് നൂറുക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. പല വഴിയിലും പോകേണ്ട ആളുകള്‍ പ്രയാസപ്പെട്ടു. ഉപരോധം നീക്കാന്‍ ആവശ്യപ്പെട്ടവരോട് സമരക്കാര്‍ തട്ടിക്കയറി.

murder

ശനിയാഴ്ച രാത്രി കാണാതായ സ്വകാര്യ ബസ് ജീവനക്കാരന്‍ കൂടിയായ അജ്മലിനെ തിങ്കളാഴ്ച രാവിലെയാണ് പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡിലെ കിഴിഞ്ഞാണ്യം അമ്പലത്തിന്റെ എതിര്‍വശമുള്ള കിണറ്റില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി അജ്മലും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായതായി പറയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് നാട്ടുകാരില്‍ ഒരു വിഭാഗം ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് നീക്കണമെങ്കില്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയിലും യുവാക്കള്‍ വഴി തടഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mysterious death of young man; natives seige the road

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്