നാദിര്‍ഷാ പണം നല്‍കിയെന്ന് സുനി... തൊടുപുഴയില്‍ നടന്നത്, സുനിയുടെ വെളിപ്പെടുത്തല്‍

 • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദീലിപിന്റെ സുഹൃത്ത് നാദിര്‍ഷായെ കുടുക്കുന്ന മൊഴി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് നാദിര്‍ഷായ്‌ക്കെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസിന്റെ അറസ്റ്റ് ഭയന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച നാദിര്‍ഷായ്ക്ക് കനത്ത തിരിച്ചടിയാണ് സുനിയുടെ മൊഴി.

ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത്. ഇതിനു മുമ്പ് തന്നെ നാദിര്‍ഷായെ ചോദ്യം ചെയ്‌തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നാദിര്‍ഷാ പണം നല്‍കി

നാദിര്‍ഷാ പണം നല്‍കി

നാദിര്‍ഷാ തനിക്കു പണം നല്‍കിയിട്ടുണ്ടെന്നാണ് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തിയത്. തൊടുപുഴയില്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് 30,000 നല്‍കിയതെന്നും സുനി മൊഴി നല്‍കി.

cmsvideo
  'ക്വട്ടേഷന്‍ പണം കൈമാറിയത് നാദിര്‍ഷാ തന്നെ', സുനിയുടെ മൊഴി | Oneindia Malayalam
  ദിലീപിന്റെ നിര്‍ദ്ദേശം

  ദിലീപിന്റെ നിര്‍ദ്ദേശം

  ദിലീപ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് നാദിര്‍ഷാ തനിക്കു 30,000 രൂപ നല്‍കിയതെന്നും പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു. നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവമെന്നും സുനി പറഞ്ഞു.

  സംഭവത്തിന് മുമ്പ്

  സംഭവത്തിന് മുമ്പ്

  കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെടുന്നതിനു മുമ്പാണ് നാദിര്‍ഷായുടെ പക്കല്‍ നിന്നും താന്‍ പണം കൈപ്പറ്റിയതെന്നും സുനി മൊഴി നല്‍കി.

  മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് നാദിര്‍ഷാ

  മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് നാദിര്‍ഷാ

  പള്‍സര്‍ സുനിക്കു താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് പറയാന്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് നാദിര്‍ഷാ വ്യക്തമാക്കി.

  കോടതിയെ അറിയിച്ചു

  കോടതിയെ അറിയിച്ചു

  നാദിര്‍ഷാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാവും കോടതി ബുധനാഴ്ച വിധി പറയുക.

  ദിലീപ് പറഞ്ഞിട്ടെന്ന്

  ദിലീപ് പറഞ്ഞിട്ടെന്ന്

  ദിലീപ് പറഞ്ഞിട്ടാണ് താന്‍ പണം നല്‍കിയതെന്നും പറയാന്‍ പോലീസിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുള്ളതായും നാദിര്‍ഷായുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതു ബുധനാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

  പോലീസിനു വേണം ഉത്തരം

  പോലീസിനു വേണം ഉത്തരം

  ചോദ്യം ചെയ്യലില്‍ പോലീസിന്‍റെ നിര്‍ണാകമായ നാലു ചോദ്യങ്ങളുണ്ടാവും. അവയ്ക്ക് കൃത്യമായി മറുപടി ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പോലീസിന്‍റെ നീക്കം.

  ഹാജരാവാമെന്ന് നാദിര്‍ഷാ

  ഹാജരാവാമെന്ന് നാദിര്‍ഷാ

  ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം നാദിര്‍ഷാ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.പോലീസ് എപ്പോള്‍ വിളിച്ചാലും താന്‍ എത്തുമെന്നും നാദിര്‍ഷാ വ്യക്തമാക്കിയിരുന്നു.

  ശാരീരിക പ്രശ്നമുണ്ടായി

  ശാരീരിക പ്രശ്നമുണ്ടായി

  ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ശാരീരികപ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ ആശുപത്രിയില്‍ പോയതെന്നും ഇതിനാലാണ് ചോദ്യം ചെയ്യലിന് വരാന്‍ കഴിയാതിരുന്നതെന്നുമാണ് നാദിര്‍ഷായുടെ വിശദീകരണം.

  വിധിക്കു മുമ്പ് ചോദ്യം ചെയ്‌തേക്കും

  വിധിക്കു മുമ്പ് ചോദ്യം ചെയ്‌തേക്കും

  കോടതിയുടെ വിധി വരുന്നതിനു മുമ്പ് തന്നെ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. കാരണം മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ച ശേഷം ചോദ്യം ചെയ്യുന്നത് അനുചിതമാണെന്നും പോലീസ് കരുതുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Nadisha gives 30,000 rs to me says Pulsar suni

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്