നാലു ചോദ്യം മാത്രം...ഉത്തരം തെറ്റിയാല്‍ നാദിര്‍ഷായുടെ അറസ്റ്റ് !! ആ ചോദ്യങ്ങള്‍...

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. നേരത്തേ ദിലീപിനൊപ്പം 13 മണിക്കൂര്‍ അന്വേഷണസംഘം നാദിര്‍ഷായെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. അന്നു നല്‍കിയ മൊഴികളില്‍ പലതിലും സംശയമുള്ളതിനാലും പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലുമാണ് വീണ്ടും നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നത്. ആവശ്യമെങ്കില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

അറസ്റ്റ് ഭയന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് നാദിര്‍ഷാ. ബുധനാഴ്ചയാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്. കോടതി വിധി വന്ന ശേഷമാവും നാദിര്‍ഷായുടെ അടുത്ത നീക്കങ്ങള്‍. അതിനിടെ പോലീസിന്റെ നാലു സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയില്ലെങ്കില്‍ നാദിര്‍ഷായുടെ അറസ്റ്റ് ഉറപ്പാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാലു സംശയങ്ങള്‍

നാലു സംശയങ്ങള്‍

ജയിലില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു വട്ടം വിളിച്ചിരുന്നു. ഇതിന്റെ തെളിവും പോലീസിന്റെ പക്കലുണ്ട്. പക്ഷെ ഒരു തവണ മാത്രമേ സുനി വിളിച്ചിട്ടുള്ളൂവെന്നാണ് നാദിര്‍ഷാ മൊഴി നല്‍കിയത്. അടുത്ത ചോദ്യം ചെയ്യലില്‍ ഈ സംശയത്തിന് നാദിര്‍ഷ കൃത്യമായ വിശദീകരണം നല്‍കേണ്ടതുണ്ട്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നായിരുന്നു നാദിര്‍ഷാ നേരത്തേ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പോലീസിന്റെ പക്കലുണ്ട്. ഈ സംശയത്തിനും നാദിര്‍ഷാ മറുപടി പറയേണ്ടിവരും.

പണം കൊടുത്തോ ?

പണം കൊടുത്തോ ?

നാദിര്‍ഷായ പള്‍സര്‍ സുനിക്കു 25,000 രൂപ കൊടുത്തിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ ചോദ്യത്തിന് കൃത്യമായ മറുപടി നാദിര്‍ഷായില്‍ നിന്നു ലഭിക്കുമെന്നാണ് ഇനി പോലീസ് കരുതുന്നത്.

 റെക്കോര്‍ഡിങ് അപൂര്‍ണ്ണം

റെക്കോര്‍ഡിങ് അപൂര്‍ണ്ണം

ജയിലില്‍ വച്ചു സുനി തന്നെ വിളിച്ചതിന്റെ ശബ്ദരേഖ പൂര്‍ണമാണെന്നാണ് നാദിര്‍ഷാ നേരത്തേ പറഞ്ഞത്. എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഈ ചോദ്യത്തിനും നാദിര്‍ഷാ മറുപടി നല്‍കിയേ തീരൂ.

ഉത്തരമില്ലെങ്കില്‍ അറസ്റ്റ്

ഉത്തരമില്ലെങ്കില്‍ അറസ്റ്റ്

മുകളില്‍ പറഞ്ഞ പോലീസിന്റെ നാലു സംശയങ്ങള്‍ക്കും കൃത്യമായ ഉത്തരമാണ് നാദിര്‍ഷായില്‍ നിന്നും പോലീസ് പ്രതീക്ഷിക്കുന്നത്. നാദിര്‍ഷാ അതു ചെയ്തില്ലെങ്കില്‍ അറസ്റ്റല്ലാതെ പോലീസിനു മുന്നില്‍ വേറെ വഴിയുണ്ടാവില്ല.

ഹാജരാവാമെന്ന് നാദിര്‍ഷാ

ഹാജരാവാമെന്ന് നാദിര്‍ഷാ

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം നാദിര്‍ഷാ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.പോലീസ് എപ്പോള്‍ വിളിച്ചാലും താന്‍ എത്തുമെന്നും നാദിര്‍ഷാ വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ പോയത്

ആശുപത്രിയില്‍ പോയത്

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവലം നാദിര്‍ഷാ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ശാരീരികപ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ ആശുപത്രിയില്‍ പോയതെന്നും ഇതിനാലാണ് ചോദ്യം ചെയ്യലിന് വരാന്‍ കഴിയാതിരുന്നതെന്നുമാണ് നാദിര്‍ഷായുടെ വിശദീകരണം.

ബുധനാഴ്ച ചിത്രം ക്ലിയര്‍ ആവും

ബുധനാഴ്ച ചിത്രം ക്ലിയര്‍ ആവും

നാദിര്‍ഷായെ ചോദ്യം ചെയ്യാനും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച കോടതി വിധി പറയുന്നതിനാല്‍ പോലീസ് കാത്തിരിക്കുകയായിരുന്നു.

വിധിക്കു മുമ്പ് ചോദ്യം ചെയ്‌തേക്കും

വിധിക്കു മുമ്പ് ചോദ്യം ചെയ്‌തേക്കും

കോടതിയുടെ വിധി വരുന്നതിനു മുമ്പ് തന്നെ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. കാരണം മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ച ശേഷം ചോദ്യം ചെയ്യുന്നത് അനുചിതമാണെന്നും പോലീസ് കരുതുന്നു.

 ജാമ്യം ലഭിച്ചാല്‍

ജാമ്യം ലഭിച്ചാല്‍

മുന്‍കൂര്‍ ജാമ്യം ലഭിക്കുകയാണെങ്കില്‍ നാദിര്‍ഷാ ചോദ്യം ചെയ്യലില്‍ കാര്യമായി സഹകരിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. എപ്പോള്‍ വിളിച്ചാലും ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ ഉള്‍പ്പെടരുത് എന്നീ നിബന്ധനകളോടെയായിരിക്കും നാദിര്‍ഷായ്ക്ക് ജാമ്യം അനുവദിച്ചേക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police may arrest Nadirsha if 4 doubts were not cleared

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്