'കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചന', പിന്തുണയുമായി നജീബ് കാന്തപുരം
മലപ്പുറം: മുസ്ലീം ലീഗിനുള്ളിലെ പൊട്ടിത്തെറി പരസ്യമായിരിക്കെ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി യൂത്ത് ലീഗ് നേതാവും എംഎല്‍എയുമായ നജീബ് കാന്തപുരം രംഗത്ത്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് എത്തിയ മൊയിന്‍ അലി ശിഹാബ് തങ്ങളെ ഉന്നമിട്ടാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടിക്കെതിരെ വന്‍ ഗൂഢാലോചന നടക്കുന്നതായി നജീബ് കാന്തപുരം ആരോപിച്ചു.
നജീബ് കാന്തപുരത്തിന്റെ പ്രതികരണം: ' വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയാണ്. എന്നും പ്രവർത്തകർക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. കല്ലെറിഞ്ഞ് വീഴ്ത്തുന്നവർക്ക് പലവിധ ലക്ഷ്യങ്ങളാണ്. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാർക്ക് വേണ്ടി തുറന്ന് വെച്ച വാതിലാണ്. ആരും വിമർശനത്തിന് അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ചെയ്യരുത്''.

ചന്ദ്രിക ഫണ്ട് തട്ടിപ്പ് വിഷയവുമായി ബന്ധപ്പെട്ടാണ് മൊയിന്‍ അലി വാര്‍ത്താ സമ്മേളനം വിളിച്ചത്. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടി ആണെന്ന് മുയിന്‍ അലി തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയിന്‍ അലി ശിഹാബ്. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ആണ് മൊയിന്‍ അലി ഉന്നയിച്ചത്. 40 വര്‍ഷക്കാലമായി മുസ്ലീം ലീഗ് ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ആയ എ സമീര്‍ ആണ് ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ്. ചന്ദ്രികയിലെ കടം 12 കോടി രൂപയാണ്. ധനകാര്യ മാനേജ്‌മെന്റ് പാളിയെന്നും കുഞ്ഞാലിക്കുട്ടിയെ പേടിച്ചാണ് ആരും മിണ്ടാത്തത് എന്നും മൊയിന്‍ അലി ആരോപിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതോടെ മൊയിന്‍ അലിയുടെ പത്രസമ്മേളനം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് ഇടപെട്ട് തടസ്സപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതോടെ മൊയിന്‍ അലിയുടെ പത്രസമ്മേളനം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് ഇടപെട്ട് തടസ്സപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കാന്‍ താനാരാണ് എന്ന് ചോദിച്ചാണ് റാഫി മൊയിന്‍ അലി തങ്ങളെ തെറി വിളിച്ചത്.. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പറയാന്‍ വന്നാല്‍ അത് പറഞ്ഞിട്ട് പോകണം എന്നും പാര്‍ട്ടിയെ കുറ്റം പറയരുതെന്നും പുറത്തേക്ക് ഇറങ്ങി കളിക്കെന്നും റാഫി പുതിയകടവ് ഭീഷണി മുഴക്കി.












Click it and Unblock the Notifications