രണ്ട് ടിക്കറ്റ് എടുത്തു, അടിച്ചില്ല, പക്ഷേ വിറ്റ ടിക്കറ്റിന് ലോട്ടറി അടിച്ചു, 25 കോടി കൈവിട്ട് നന്ദു
തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഏറെ കാലത്തിനൊടുവില്‍ നടന്നിരിക്കുകയാണ്. ഇത്തവണ തിരുവനന്തപുരത്തെ ശ്രീവരാഹം സ്വദേശി അനൂപിനെയാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. 25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റുപോയത് തിരുവനന്തപുരത്തെ ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്നാണ്.
ഇവിടെ തന്റെ കൈയ്യില്‍ നിന്ന് ഭാഗ്യം നഷ്ടപ്പെട്ടു പോയൊരു യുവാവുണ്ട്. തങ്കരാജ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. എന്നാല്‍ ഈ ടിക്കറ്റ് നല്‍കയത് ഇവിടെയുള്ള ജീവനക്കാരനായ നന്ദുവാണ്. താന്‍ വിറ്റ ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നന്ദു.

ടിക്കറ്റ് വിറ്റുപോയതിനെ കുറിച്ച് നന്ദുവിന് പറയാന്‍ കുറേ കാര്യങ്ങളുണ്ട്. ഇന്നലെ വൈകീട്ടാണ് 25 കോടിയുടെ ഭാഗ്യ ടിക്കറ്റ് വിറ്റുപോയതെന്നും നന്ദു പറയുന്നു. ഏഴിനും എട്ടിനും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. എന്നാല്‍ ആ സമയം കടയില്‍ നിന്നു തിരിയാന്‍ പറ്റാത്ത അത്ര തിരക്കായിരുന്നു.
അതുകൊണ്ട് ടിക്കറ്റ് ആരാണ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നല്ല തിരിക്കായത് കൊണ്ട് ഒന്നും ഓര്‍മയില്ല. രണ്ട് ടിക്കറ്റ് താനും എടുത്തിരുന്നുവെന്ന് നന്ദു പറഞ്ഞു. എന്നാല്‍ ഞാനെടുത്ത ടിക്കറ്റിന് ബംപറടിച്ചില്ല. പകരം എടുത്ത് കൊടുത്തതിന് കിട്ടി. അതും ഭാഗ്യമായിട്ടാണ് കാണുന്നതെന്നും നന്ദു പറഞ്ഞു.
രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. പാലായിലെ മീനാക്ഷി ലക്കി സെന്റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് ലഭിക്കുക.
ഏജന്റിന്റെ കമ്മീഷനായി രണ്ടര കോടി രൂപ നല്‍കണം. അതോടൊപ്പം നികുതിയും കിഴിച്ചുള്ള തുകയാണിത്. ആകെയുള്ളത് 126 കോടിയുടെ സമ്മാനമാണ്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്കാണ്. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
അതേസമയം രണ്ടാം സമ്മാനമായ അഞ്ച് കോടിയുടെ ടിക്കറ്റ് മീനാക്ഷി ലക്കി സെന്ററില്‍ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നാണ് പത്ത് ടിക്കറ്റ് വിറ്റ് പോയത്. ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്.
500 രൂപയായി ടിക്കറ്റ് വില ഉയര്‍ത്തിയെങ്കിലും, എല്ലാ ആശങ്കകളെയും മറികടന്ന് വന്‍ വില്‍പ്പനയാണ് ഉണ്ടായത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞത്.












Click it and Unblock the Notifications