കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാത അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്നനിലവിലെ പ്രവര്‍ത്തികളെല്ലാം സര്‍ക്കാറിന്റെ നിര്‍ദേശവും ഉത്തരവ് പ്രകാരമാണ് നടക്കുന്നതെന്നും അലൈന്‍മെന്റ് മാറ്റാനാവില്ലെന്നും ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍കുമാര്‍. എ.ആര്‍.നഗര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കലുമായുള്ള നടപടി ക്രമങ്ങളുടെ വിശദീകരണവും ഇരകളുടെ പരാതി കേള്‍ക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി കലക്ടര്‍.

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

ഇപ്പോള്‍ നടക്കുന്ന സര്‍വ്വേകള്‍ ഒരു തരത്തിലും നിര്‍ത്തിവെക്കാനാവില്ല. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അവരുടെ വീടും സ്വത്തുക്കളുമെല്ലാം പോവുന്ന സ്ഥിതിഗതിയും വേദനയുമെല്ലാം അറിയാം. സര്‍ക്കാറിന്റെ അറിയിപ്പ് കിട്ടാതെ ഒന്നും ചെയ്യാനാവില്ല. സ്ഥലവും വീടും മറ്റു കെട്ടിടങ്ങളുമെല്ലാം നഷ്ടപ്പെടുമ്പോള്‍ അതിന് വേണ്ട സഹായങ്ങള്‍ വേണ്ട വിധം നല്‍കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

dty-collecter1

സര്‍ക്കാറിന്റെതായ ഭൂമിയുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ ജനവാസ കേന്ദ്രത്തിലേക്ക് കയറി പാവപ്പെട്ടവരെ കുടിയിറക്കുന്ന ഈ പ്രവണത അവസാനിപ്പിക്കണമെന്നും സര്‍ക്കാറിന്റെ ഭൂമി തന്നെ ഉപയോഗപ്പെടുത്തണമെന്നുമാണ് ഇവിടെയെത്തിയ ഇരകള്‍ ഒന്നടങ്കം കലക്ടറോട് ആവശ്യപ്പെട്ടു. അതിനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീകളും പുരുഷന്‍മാരുമടക്കം നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കൃത്യമായ മറുപടി നല്‍കാതെ എല്ലാം സര്‍ക്കാര്‍ നിര്‍ദേശമാണെന്നുള്ള മറുപടി മാത്രമാണുണ്ടായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, വൈസ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹീംകുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ലിയാഖത്തലി, കള്ളിയത്ത് റുഖിയ, എന്‍.വി.നഫീ എന്നിവരും മറ്റു മെമ്പര്‍മാര്‍ സമരസമിതി ഭാരവാഹികള്‍, ഇരകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിരൂരങ്ങാടി സി.ഐ ഇ.സുനില്‍കുമാര്‍, എസ്.ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

സിനിമാ ബാലതാരങ്ങളുടെ ചിത്രങ്ങളുമായി അശ്ലീല പോസ്റ്റ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉടമകളെ പൂട്ടാന്‍ പോലീസ്!!

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

English summary
national highway alignment can not be changed says deputy collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X