സരിത പാര്‍ത്ത ജയിലില്‍ ഇനി ബിന്ധ്യയും റുക്‌സാനയും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അട്ടക്കുളങ്ങര വനിത ജയില്‍ പ്രശസ്തമായത് സരിത എസ് നായരെ കൊണ്ടായിരുന്നു. സരിതയെ റിമാന്‍ഡ് ചെയ്തതുമുതല്‍ ആ പേരിനൊപ്പം അട്ടക്കുളങ്ങര ജയിലും ചേര്‍ത്തുതുടങ്ങി.
സരിതക്ക് ശേഷം അട്ടക്കുളങ്ങര ജയിലിന് പ്രശസ്തി നല്‍കുക റുക്‌സാനയും ബിന്ധ്യ തോമസും ആയിരിക്കും. നെടുമങ്ങാട് കോടതി രണ്ട് പേരേയും റിമാന്‍ഡ് ചെയ്ത് അയച്ചിരിക്കുന്നത് ഇവിടേക്കാണ്. ആഗസ്റ്റ് 18 വരെയാണ് റിമാന്‍ഡ്.

പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്‍ ആത്‌മഹത്യ ചെയ്ത സംഭവത്തിലാണ് ഇപ്പോള്‍ ബിന്ധ്യയേയും റുക്‌സാനയേയും റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ നീലച്ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല.
കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസ് വിവദവും വാര്‍ത്തയും ആയി ഇത്രനാളും പതറാതിരുന്ന റുക്‌സാന കോടതിക്ക് മുന്നില്‍ ബോധം കെട്ട് വീണു. കോടതിക്കകത്തെത്തിച്ചപ്പോള്‍ വീണ്ടും ബോധക്കേട്...
വൈദ്യപരിശോധനക്ക് ശേഷമാണ് ഇരുവരേയും കോടതിയില്‍ എത്തിച്ചതെങ്കിലും വീണ്ടും വൈദ്യ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. റുക്‌സാനയുടെ ആരോഗ്യനില മോശമാണെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും വൈദ്യ പരിശോധന നടത്തിയപ്പോള്‍ റുക്‌സാനക്ക് ഒരു കുഴപ്പവും ഇല്ല. വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications