Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻഗണന സ്ത്രീ സുരക്ഷയ്ക്ക്; സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്ത് നാളെ ചുമതലയേൽക്കും

മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച അനില്‍കാന്ത് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ഡൽഹി സ്വദേശി അനിൽ കാന്ത് നാളെ ചുമതലയേൽക്കും. റോഡ് സുരക്ഷ കമ്മിഷ്ണർ സ്ഥാനത്ത് നിന്നുമാണ് പൊലീസ് തലപ്പത്തേക്ക് അനിൽ കാന്ത് എത്തുന്നത്. സ്ത്രീകളുടെയും കുട്ടകളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രിസഭാ യോഗ തീരുമാനത്തിന് പിന്നാലെ അനിൽ കാന്ത് പ്രതികരിച്ചു. ലോക്നാഥ് ബെഹ്റ ഇന്ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കേരള ഡിജിപിയായുള്ള അനിൽ കാന്തിന്റെ നിയമനം.

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

Anil Kant

മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച അനില്‍കാന്ത് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി. "എല്ലാവരോടും നന്ദിയുണ്ട്. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കും. കുട്ടികളുടെ സുരക്ഷ ഉള്‍പ്പെടെയുള്ളവക്ക് പരിഗണന നല്‍കും. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും. ഇതൊരു അഭിമുഖമല്ല, മറ്റുകാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാം.' അനിൽ കാന്ത് പറഞ്ഞു.

ദലിത് വിഭാഗത്തിൽ നിന്നും സംസ്ഥാന ഡിജിപിയാകുന്ന ആദ്യ ഉദ്യോഗസ്ഥനായ അനിൽ കാന്ത് എഡിജിപി സ്ഥാനത്ത് നിന്നുമാണ് നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയാകുന്ന വ്യക്തി എന്ന നേട്ടവും തന്റെ കരിയർ ബുക്കിൽ എഴുതി ചേർത്തുകൊണ്ടാണ് എത്തുന്നത്. കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുക്കാനുള്ള ചുരുക്കപട്ടികയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് അനില്‍കാന്തിനാണ്. ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍.

Recommended Video

cmsvideo
    DGP Behra about Vismaya case | Oneindia Malayalam

    1988 ബാച്ചിലെ ഐപിഎസ് ഓഫീസറായ അനില്‍കാന്ത് വയനാട് എഎസ്‌പിയായാണ് കേരള കേഡറിൽ സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്‌പി ആയി പ്രവര്‍ത്തിച്ച അദ്ദേഹം ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റൻഡ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണറായാണ് വീണ്ടും സംസ്ഥാനത്ത് പ്രവർത്തിച്ച് തുടങ്ങുന്നത്.

    മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+