• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

' മണ്ടൻ ബേബി, പരനാറികൾ, പിതൃശൂന്യം'; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിജില്‍ മാക്കുറ്റി

കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലേയറ്റതിന് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഒരു വിഭാഗം സിപിഎം നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. നേതാക്കളുടെ ഭാഗത്ത് നിന്നും എംഎ ബേബി, എകെ ബാലന്‍ തുടങ്ങിയവരായിരുന്നു സുധാകരനെതിരെ ശക്തമായ വിമര്‍ശനം നടത്തിയത്. സുധാകരന്‍ ആര്‍എസ്എസുമായി രഹസ്യധാരണയുള്ള നേതാവാണ് സുധാകരന്‍ എന്നായിരുന്നു എംഎ ബേബിയുടെ വിമര്‍ശനം.

ഇതോടൊപ്പം തന്നെ സുധാകരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോ തെറ്റായി പ്രചരപ്പിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇതിനെല്ലാം മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത് എത്തുന്നത്. അതിരൂക്ഷമായ രീതിയാലാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്. റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ

കോൺഗ്രസ്സ് കൊടി

മണ്ടൻ ബേബിക്ക് പൊട്ടൻമാരായ സൈബർ കമ്മികൾ കൂട്ട്.കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിൻ്റെ പേരോ കമ്യൂണിസ്റ്റ്‌. കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികൾ. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തലയിൽ അണിഞ്ഞ കോൺഗ്രസ്സിൻ്റെ ത്രിവർണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവർത്തകരുടെ കൂടെ സെൽഫിയെടുത്ത കെപിസിസി അദ്ധ്യക്ഷൻ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബർ കമ്മികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ

ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങൾക്ക്.ഇതിനെക്കാളും നല്ലത് മനുഷ്യവിസർജ്ജ്യം വാരി തിന്നുന്നതാണ്. കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വേളൂരിൽ കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ശ്രി കെ സുധാകരൻ എംപി പോയപ്പോൾ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ ഓഫീസിൻ്റെ മുന്നിൽ വെച്ച് എടുത്ത സെൽഫിയാണ് ഇപ്പോൾ സൈബർ സഖാക്കൾ സംഘികളുടെ കൂടെ കെ സുധാകരൻ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ

സെൽഫി എടുത്തത് യൂത്ത് കോൺഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിൻ്റെ പ്രസിഡൻ്റ് ഇപ്പോൾ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റായ അനീഷ് ആണ്. കൂടെയുള്ളത് രാഗേഷ്, ജിതിൻ, സുബിൻ ,സുബീഷ് രാഹുൽ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോൺഗ്രസ്സിൻ്റെ കരുത്തുറ്റ പ്രവർത്തകർ ആണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശ്രി കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമ്പോൾ സിപിഎം നേതാക്കളും സൈബർ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം ബിജെപിയിൽ പോകും എന്നാണ്.

സുധാകരൻ്റെ ഭൂരിപക്ഷം

എന്നിട്ട് 95000 വോട്ടിനു മുകളിലാണ് കെ സുധാകരൻ്റെ ഭൂരിപക്ഷം. നിങ്ങൾക്ക് ഭയമാണ് സുധാകരനെ അതാണ് അദ്ദേഹത്തിന് എതിരെ ഇത്തരം പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തിന് സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട.

പിണറായി വിജയൻ്റെ ഗതികേട്

സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പിൽ മത്സരിച്ച് ജയിച്ച് നിയമസഭയില്‍ എത്തിയ പിണറായി വിജയൻ്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെപരനാറികൾ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

cmsvideo
  Newly elected KPCC President K SUdhakran speaks to the press | Oneindia Malayalam

  English summary
  New KPCC president: Congress leader Ridgel Makutty has lashed out at the CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X