Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി വകുപ്പില്‍ ഞെട്ടിച്ച തീരുമാനം: എന്‍സിപിക്ക് ഗതാഗതം നഷ്ടം,ആന്‍റണി രാജുവിനും പ്രധാന വകുപ്പ്

തിരുവന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ഘടകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ സുപ്രധാന മാറ്റങ്ങള്‍. സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ എകെജി സെന്‍ററില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് വകുപ്പ് നിര്‍ണ്ണയം നടക്കുന്നത്. ഒരു ഘടകക്ഷി നേതാക്കളേയും പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചാണ് വകുപ്പ് വിഭജനത്തിലെ ചര്‍ച്ചകള്‍ നടക്കുന്നത്.

ഇതോടൊപ്പം തന്നെ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളിലും സിപിഎം നിര്‍ണ്ണായകമായ തീരുമാനം എടുത്തിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും. ഏറ്റവും ഞെട്ടിച്ച ഒരു തീരുമാനം ഉണ്ടായത് വൈദ്യുതി വകുപ്പിന്‍റെ കാര്യത്തിലാണ്.

പ്രധാന വകുപ്പുകളില്‍

പ്രധാന വകുപ്പുകളില്‍

സ്വന്തം പാര്‍ട്ടി മന്ത്രിമാരുടെ കാര്യത്തിലാണ് സിപിഎം ആദ്യം ചര്‍ച്ചകള്‍ നടത്തിയത്. ആരോഗ്യം ഉള്‍പ്പടെ പ്രധാന വകുപ്പുകളുടെ കാര്യത്തിലെല്ലാം അന്തിമ തീരുമാനമായി കഴിഞ്ഞു. കെകെ ശൈലജ ഒഴിയുന്ന ആരോഗ്യ വകുപ്പിന്‍റെ ചുമതല ലഭിക്കുന്നത് ആറന്‍മുളയില്‍ നിന്നും ജയിച്ച വീണാ ജോര്‍ജിനാണ്. കെഎന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം എന്നിവരാണ് മറ്റ് പ്രധാന വകുപ്പുകളില്‍ വരുന്നത്.

വൈദ്യുതി വകുപ്പ്

വൈദ്യുതി വകുപ്പ്

സിപിഐ ഒഴികേയുള്ള ഘടകക്ഷികളുടെ വകുപ്പുകളില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഏകാംഗ കക്ഷികള്‍ക്ക് അടക്കം പ്രധാനപ്പെട്ട വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഏറെ ഞെട്ടിച്ച തീരുമാനം ഉണ്ടായിരിക്കുന്നത് വൈദ്യുതി വകുപ്പിന്‍റെ കാര്യത്തിലാണ്. ഒന്നാം പിണറായി സര്‍ക്കാറില്‍ എംഎം മണി ചുമതല വഹിച്ചിരുന്ന വകുപ്പായിരുന്നു വൈദ്യതി.

നേട്ടങ്ങളുടെ അഞ്ച് വര്‍ഷം

നേട്ടങ്ങളുടെ അഞ്ച് വര്‍ഷം

തുടക്കത്തില്‍ ഏറെ സംശയങ്ങളും വിമര്‍ശനം ഉയര്‍ന്നെങ്കിലും സ്ഥാനമൊഴിയുമ്പോള്‍ ഏറ്റവും മികവ് പുലര്‍ത്തിയ വകുപ്പുകളില്‍ ഒന്നായി വൈദ്യുതി വകുപ്പ് മാറി. പവര്‍ കട്ട് ഇല്ലാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് ഉള്‍പ്പടേയുള്ള നേട്ടങ്ങള്‍ ഉള്‍പ്പടെ വൈദ്യുതി വകുപ്പില്‍ എംഎം മണിക്ക് എടുത്ത് പറയാനുണ്ട്.

സിപിഎമ്മിലെ പ്രമുഖര്‍

സിപിഎമ്മിലെ പ്രമുഖര്‍

നേരത്തേയും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴെല്ലാം പ്രമുഖര്‍ വഹിച്ചിരുന്ന വകുപ്പാണ് വൈദ്യുതി. പിണറായി വിജയന്‍, എകെ ബാലന്‍, എസ് ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന നേതാക്കളായിരുന്നു നേരത്തെ സിപിഎമ്മില്‍ നിന്നും വൈദ്യുതി മന്ത്രിയായത്. എന്നാല്‍ ഇത്തവണ വൈദ്യുതി വകുപ്പ് ഘടകക്ഷിയായ ജെഡിഎസിന് നല്‍കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

ആദ്യം ജലവിഭവ വകുപ്പ്

ആദ്യം ജലവിഭവ വകുപ്പ്

ഒന്നാം പിണറായി സര്‍ക്കാറില്‍ ജലവിഭവ വകുപ്പായിരുന്നു ജെഡിഎസിന് ലഭിച്ചത്. ആദ്യ രണ്ടര വര്‍ഷം മാത്യു ടി തോമസും പിന്നീടുള്ള രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടിയും മന്ത്രിയായി. ഇത്തവണയും ജെഡിഎസില്‍ ടേം വ്യവസ്ഥയാണ്. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി വൈദ്യുതി വകുപ്പ് മന്ത്രിയാവും.

കേരള കോണ്‍ഗ്രസിന്

കേരള കോണ്‍ഗ്രസിന്

അതേസമയം, ജെഡിഎസില്‍ നിന്നും എടുത്ത് കളഞ്ഞ ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. മറ്റേതെങ്കിലും സുപ്രധാനമായ വകുപ്പുകളും അവര്‍ക്ക് ലഭിക്കും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് തിരിച്ചെടുത്ത സിപിഎം അത് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജുവിന് നല്‍കി.

Recommended Video

cmsvideo
    AK Balan says the oath ceremony will be done by following Covid protocols
    പകരം വനം വകുപ്പ്

    പകരം വനം വകുപ്പ്

    ഗതാഗത വകുപ്പ് നഷ്ടമാവുമ്പോള്‍ എന്‍സിപിക്ക് പകരം ലഭിക്കുന്ന വനം വകുപ്പാണ്. കഴിഞ്ഞ സര്‍ക്കാറില്‍ സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പാണ് വനം. മന്ത്രിസഭയിലേക്ക് ആദ്യമായി എത്തുന്ന ഐഎന്‍എല്ലിനും സുപ്രധാന വകുപ്പ് ലഭിച്ചു. തുറമുഖം, പ്രവാസികാര്യ വകുപ്പുകളാണ് ഐഎന്‍എല്ലിന് ലഭിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+