കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സരാഘോഷം; കേരളത്തിലും നിയന്ത്രണം, പത്ത് മണിക്ക് ശേഷം ഡിജെപാര്‍ട്ടി വേണ്ട, നിയന്ത്രണം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ തോതിലുള്ള വഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാര്‍ട്ടികള്‍ക്കാണ് പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കിഴക്കമ്പലം സംഘര്‍ഷം: തീവ്രവാദ ബന്ധമന്വേഷിക്കാന്‍ കേന്ദ്ര സംഘമെത്തും, ഞെട്ടിച്ച് എഫ്‌ഐആര്‍കിഴക്കമ്പലം സംഘര്‍ഷം: തീവ്രവാദ ബന്ധമന്വേഷിക്കാന്‍ കേന്ദ്ര സംഘമെത്തും, ഞെട്ടിച്ച് എഫ്‌ഐആര്‍

വന്‍ തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു പൊലീസ് അറിയിച്ചത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

1

രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാര്‍ട്ടികള്‍ പാടില്ലെന്നാണ് പോലീസിന്റെ പ്രധാന നിര്‍ദേശം. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കുമെന്നും ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണം: ഡിജിപിക്ക് പരാതി നൽകി ബിജെപിബിജെപി-ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണം: ഡിജിപിക്ക് പരാതി നൽകി ബിജെപി

2

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലാണ് ഡിജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഈ പാര്‍ട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

3

അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടിക്കിടെ വന്‍ ലഹരിമരുന്ന് ശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്. കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലില്‍നടന്ന ഡി.ജെ. പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പാര്‍ട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. മാത്രമല്ല, ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ലഹരി ഒഴുകാന്‍ സാധ്യതയുള്ള ഡി.ജെ. പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും പൊലീസ് അറിയിച്ചു.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

4

അതേ സമയം മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി, കര്‍ണാടക, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കര്‍ണാടകയില്‍ രാത്രികാലങ്ങളില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

5

അതേസമയം പബ്ബിലും, റസ്റ്റോറന്റുകളിലും, ഹോട്ടലുകളിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ണാടകയില്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവിടെയും ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് അവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. കൂടാതെ ഡിജെ പാര്‍ട്ടി, പോലുള്ള പ്രത്യേക പരിപാടികളും നിരോധിച്ചിട്ടുണ്ട്. അുപ്പാര്‍ട്ട്‌മെന്റുകളില്‍ ആഘോഷിക്കാമെങ്കിലും അവിടെയും ഡിജെ പാര്‍ട്ടികള്‍ നിരോധിച്ചിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു. ഡല്‍ഹിയിലും ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂടിചേരുന്ന ഒരു പരിപാടിയും ഡല്‍ഹിയില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.

ഹാജർ ബുക്കിൽ പേര് നോക്കി; മാവിൻ തൈയും വച്ചു; 51 വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളുമായി എം.എ. യൂസഫലിഹാജർ ബുക്കിൽ പേര് നോക്കി; മാവിൻ തൈയും വച്ചു; 51 വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളുമായി എം.എ. യൂസഫലി

6

അതേസമയം കേരളത്തിലെ പുതുവത്സരാഘോഷങ്ങളില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കൊവിഡിനൊപ്പം സംസ്ഥാനത്ത് ഒമൈക്രോണും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് അവലോകന യോഗം ചേരുന്നത്. പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

7

വിയന്ത്രണത്തോടൊപ്പം പുതുവത്സരത്തോട് അനുബന്ധിച്ച് അതിര്‍ത്തികള്‍ വഴിയുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് തടയാന്‍ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംയുക്ത പരിശോധന നടത്തുന്നുണ്ട്. വനപാതകളിലും നിരീക്ഷണം ശക്തമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. ഇടുക്കി ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളിലാണ് കര്‍ശന പരിശോധന നടപ്പാക്കുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ ലഹരി ഒഴുകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള എക്‌സൈസിന്റെയും തമിഴ്‌നാട് പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംയുക്ത പരിശോധന നടത്തുന്നത്.

ഉയർന്ന ജാതിയിൽ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് ദളിത് വിദ്യാർത്ഥികൾഉയർന്ന ജാതിയിൽ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് ദളിത് വിദ്യാർത്ഥികൾ

Recommended Video

cmsvideo
Best Malayalam Movies of 2021 | Top Rated Malayalam Films | Kurup | Drishyam 2 | Oneindia Malayalam

English summary
newyear 2022 celebration here is the restrictions imposes by kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X