Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ പോലീസിനെ അറിയിക്കാതെ വീണ്ടും എന്‍ഐഎ നീക്കം; വിമാനത്താവളത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് രണ്ടു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയെയും ഉത്തര്‍ പ്രദേശുകാരനെയുമാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു സ്‌ഫോടന കേസ്, ഹവാല ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ നടപടി എന്നാണ് വിവരം. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മുഹമ്മദ് ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സൗദിയിലായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് നല്‍കി ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ കസ്റ്റഡിയിലെടുത്തു. ശേഷം രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു. മറ്റു അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യാനെത്തി എന്നാണ് വിവരം.

n

റിയാദില്‍ നിന്നുള്ള വിമാനം വൈകീട്ട് ആറരക്കാണ് തിരുവനന്തപുരത്ത് എത്തിയത്. രണ്ടു പേരെയും കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ശേഷം ഷുഹൈബിനെ ബെംഗളൂരുവിലേക്കും ഗുല്‍ നവാസിനെ ദില്ലിയിലേക്കും കൊണ്ടുപോകും. അവിടെയുള്ള കോടതികളില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കേരള പോലീസിനെ അറിയിക്കാതെയാണ് എന്‍ഐഎ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ കേസുകളിലെ പ്രതികളാണ് എന്നാണ് എന്‍ഐഎ അറിയിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായത്. ഇതേ സമയം ബംഗാളിലും ചിലരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും വിവരങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ അറസ്റ്റ് നടന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+