കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെയും അപ്പീൽ നൽകുമെന്ന് എൻഐഎ

താഹ ഫസലിന്റെ പക്കൽ നിന്നും സ്വതന്ത്ര ജമ്മു കശ്മീരിനുവേണ്ടിയുള്ള ബാനർ കണ്ടെടുത്തെന്ന് എൻഐഎ കോടതിയെ അറിയിച്ചു

Google Oneindia Malayalam News

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുപ്രീംകോടതിയിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. കേസിൽ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ താഹ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് അലന്റെ ജാമ്യത്തിനെതിരെയും അപ്പീൽ നൽകുമെന്ന് എൻഐഎ വ്യക്തമാക്കിയത്.

UAPA

താഹ ഫസലിന്റെ പക്കൽ നിന്നും സ്വതന്ത്ര ജമ്മു കശ്മീരിനുവേണ്ടിയുള്ള ബാനർ കണ്ടെടുത്തെന്ന് എൻഐഎ കോടതിയെ അറിയിച്ചു. സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ ഇന്ത്യയിലെ ജാതി വ്യവസ്ഥ സംബന്ധിച്ച പുസ്തകം, റോസാ ലക്‌സണ്‍ബെര്‍ഗ്, രാഹുല്‍ പണ്ഡിത എന്നിവരുടെ പുസ്തകങ്ങള്‍, മാധവ് ഗാഡ്ഗില്‍ റീപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകളുമാണ് കണ്ടെത്തിയതെന്ന് താഹയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റക്കാരമാണോയെന്ന് കോടതി എൻഐഎയോട് ആരാഞ്ഞു.

Recommended Video

cmsvideo
Thaha's maoist links begin after nilambur firing | Oneindia Malayalam

എന്നാൽ ലഘുലേഖകള്‍ താഹ സ്വന്തമായി തയ്യാറാക്കിയതാണെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് സംഘടന അംഗങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ചില കുറുപ്പികളും പ്രതികളില്‍ നിന്ന് കണ്ടെത്തിയതായി എന്‍ഐഎ അഭിഭാഷകന്‍ വ്യക്തമാക്കി. അലന്റെ ജമ്യത്തിനെതിരായ അപ്പീൽ നൽകുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു അറിയിച്ചതനുസരിച്ച് രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

English summary
NIA to go for appeal against Alan Shuhaib's bail in Pantheerankavu UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X