Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ ചെറുതൊന്നും അല്ല, യുഡിഎഫ് ഭൂരിപക്ഷം 35000 കടക്കും: അവകാശവാദവുമായി മുസ്ലിം ലീഗ്

നിലമ്പൂരില്‍ യു ഡി എഫില്‍ യാതൊരു വിധ പ്രതിസന്ധിയും ഇല്ലെന്നും സ്ഥാനാർത്ഥി ആരായാലും 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുസ്ലിം ലീഗ്. അൻവർ രാജി വെച്ചതിന് പിന്നാലെ തന്നെ മുന്നണി മണ്ഡലത്തില്‍ നല്ല രീതിയില്‍ വർക്ക് ചെയ്യുന്നുണ്ട് അതിനാല്‍ തന്നെ വിജയത്തിന്റെ കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ ഉപാധ്യക്ഷും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മയിൽ മുത്തേടം വ്യക്തമാക്കുന്നത്.

മണ്ഡലത്തില്‍ 204 ബൂത്താണ് ഉണ്ടായിരുന്നത്. അത് ഇത്തവണ 63 ബൂത്തായി. അപ്പോ 59 ബൂത്ത് വർദ്ധിച്ചു. 59 ബൂത്ത് വർദ്ധിക്കുക എന്ന് പറയുമ്പോൾ മൊത്തത്തിൽ അതിന്റെ സ്ട്രക്ച്ചറിൽ ചേഞ്ച് വന്നു. ആ ചേഞ്ച് കാരണം നമുക്ക് പുതിയ ബൂത്ത് കണ്‍വീനർമാരേയും ബി എൽ ഒമാരേയും വെക്കണം. അതിനുവേണ്ടി ഞങ്ങൾ തുടക്കത്തിലെ വർക്ക് ചെയ്തു. വോട്ടർ പട്ടിക ഇറങ്ങിയത് മുതല്‍ തന്നെ അതിന്റെ പുറകേയുണ്ട്. ഇപ്പോ നമുക്ക് എല്ലാ ബൂത്തിലും ചെയർമാനും കൺവീനർമാരുമായി മികച്ച രീതിയില്‍ ഹോംവർക്ക് നടത്തി വോട്ട് ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

udf-

പതിനായിരത്തോളം പുതിയ വോട്ടുകള്‍ നിലമ്പൂർ അസംബ്ലി മണ്ഡലത്തില്‍ ചേർത്തിട്ടുണ്ടാകും. അയ്യായിരത്തോളം വോണ്ട് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലുമായി ചേർത്തു. അങ്ങനെ 15000 വോട്ടുകള്‍ ആകെ അധികമായി വന്നു. അകെ 230000 വോട്ടുകള്‍ നിലമ്പൂർ മണ്ഡലത്തിലുണ്ട്. അത് വളരെ കൃത്യമായിട്ട് തന്നെ ഈ സർക്കാരിനെതിരെ വിനിയോഗിക്കാൻ വേണ്ടി എല്ലാവരും തയ്യാറായിട്ടുണ്ട്.

കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് വേണ്ടി നിലമ്പൂർക്കാർക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ സർക്കാർ ചെയ്യുന്നത് തെറ്റാണെന്നും സർക്കാരിന് ജനപിന്തുണ ഇല്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഞങ്ങള്‍ തെളിയിക്കും. ഒരു 35,000 വോട്ടിന് ഞങ്ങൾ ഇവിടെ ജയിക്കുന്ന രീതിയിലേക്ക് ഞങ്ങളുടെ തിരഞ്ഞെടുപ്പ് വർക്ക് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥികളായി ഉയർത്തിക്കാട്ടാന്‍ ഞങ്ങൾക്ക് രണ്ടുപേരെങ്കിലുമുണ്ടല്ലോ. ഈ സീറ്റ് സി പി എം സിറ്റിങ് സീറ്റാണ്. അങ്ങനേയുള്ള അവർക്ക് ഒരു സ്ഥാനാർത്ഥി ഇതുവരെ ആയിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാനാർത്ഥികള്‍ ഉണ്ട് എന്നുള്ളത് ഒരു കഴിവാണ്. അല്ലാതെ ഒരു കഴിവ് കേടായിട്ട് കാണേണ്ടതില്ല. എ ഐ സി സി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയാണ് ഞങ്ങളുടെ സ്ഥാനാർത്ഥി. എ ഐസിസി പറയുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി വർക്ക് ചെയ്യാൻ മുസ്ലിം ലീഗ് മുന്നിലുണ്ടാകും.

പ്രചരണത്തില്‍ ഞങ്ങള്‍ ഏറെ മുന്നിലാണ്. 2016 ലും 21 ലും പറ്റിയ ഒരു അപകടം ഈ തിരഞ്ഞെടുപ്പ് പറ്റരുത് എന്ന് മുസ്ലിം ലീഗിനും യു ഡി എഫിനും ആഗ്രഹമുണ്ട്. അതുകൊണ്ട് ഞങ്ങൾ നന്നായി വർക്ക് ചെയ്ത് മുന്നേറാൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾ വെറുതെ 35000 വോട്ടിനും ജയിക്കും എന്നല്ല. ഒന്നാം ബൂത്ത് തുടങ്ങുന്നത് വൈക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവിലാണ്. 264 ആമത്തെ ബൂത്ത് അവസാനിക്കുന്നത് അമ്പരമലം പഞ്ചായത്തിലെ ടികെ കോളനിയിലാണ്. ഇതിന് ഇടയിലുള്ള 263 ബൂത്തുകെള കുറിച്ചും ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്.

ഓരോ ബൂത്തിലും എത്ര വോട്ട് വർധിച്ചു എന്ന് ഞങ്ങള്‍ക്ക് അറിയാം. ഓരോ ബൂത്തിലും ഞങ്ങൾക്ക് എത്ര വോട്ട് ലീഡ് ലഭിക്കുമെന്നും ഞങ്ങൾക്കറിയാം. 263 വോട്ടും ബൂത്തും പഠിച്ചതിനു ശേഷം ആണ് ഞങ്ങൾ ഈ കണക്ക് പറയുന്നത്. ഇത് തമാശക്കുള്ള ഒരു കണക്കല്ല. ലീഡില്‍ അതിലും വർദ്ധിച്ചാലേ അത്ഭുതപ്പെടുള്ളൂ. ഒരിക്കലും ലീഡ് 35000 ത്തിന് താഴേക്ക് വരില്ലെന്നും ഇസ്മയിൽ മുത്തേടം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+