കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈൽ ഫോൺ വാങ്ങാൻ മോഷണം; കയ്യോടെ പിടികൂടിയ കൂട്ടുകാരന്റെ അമ്മയെ 19കാരൻ കൊലപ്പെടുത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഷണം പിടികൂടിയ കൂട്ടുകാരന്റെ അമ്മയെ 19 കാരൻ കൊലപ്പെടുത്തി

കറ്റാനം: ആലപ്പുഴ കണ്ണനാംകുഴിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നാണ് ധരിച്ചതെങ്കിലും കൂടുതൽ പരിശോധനയിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

കാന്‍സര്‍ വയറിനെ കാര്‍ന്ന് തിന്നു! വയര്‍ നീക്കും മുന്‍പ് യുവാവിന്റെ ആവശ്യം കേട്ട് ഞെട്ടി ഡോക്ടര്‍കാന്‍സര്‍ വയറിനെ കാര്‍ന്ന് തിന്നു! വയര്‍ നീക്കും മുന്‍പ് യുവാവിന്റെ ആവശ്യം കേട്ട് ഞെട്ടി ഡോക്ടര്‍

കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തുളസിയുടെ മകന്റെ കൂട്ടുകാരനായ പത്തൊൻപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

22ാം തീയതി

22ാം തീയതി

കഴിഞ്ഞ 22ാം തീയതിയാണ് തുളസിയെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ വൈകിട്ട് ആറരയോടെ വീട്ടിലെത്തിയ ഭർത്താവ് സുധാകരനാണ് ആദ്യം മൃതദേഹം കാണുന്നത്. തൂങ്ങി മരണമെന്നാണ് ആദ്യം കരുതിയത്.

കൂട്ടുകാരൻ

കൂട്ടുകാരൻ

തുളസിയുടെ മക്കളുടെ സുഹൃത്താണ് കറ്റാനം വെട്ടിക്കോട്ട് പുത്തൻ വീട്ടിൽ ജെറിൻ രാജി. സംഭവദിവസം വൈകിട്ടോടെ ജെറിൻ തുളസിയുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ജെറിനെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ജെറിനെ കൂടുതൽ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

 മോഷണ ശ്രമം

മോഷണ ശ്രമം

വീട്ടിൽ കടന്നുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എടുക്കാൻ ജെറിൻ ശ്രമം നടത്തി. ഇത് കണ്ടുകൊണ്ടു വന്ന തുളസി ജെറിനോട് ദേഷ്യപ്പെടുകയും ജെറിനെ അടിക്കുകയും ചെയ്തു. ഇതാണ് ജെറിനെ പ്രകോപിപ്പിച്ചത്.

കൊലപാതകം

കൊലപാതകം

ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ജെറിൻ തുളസിയുടെ വായ പൊത്തിപ്പിടിച്ചു. കട്ടിലിലേക്ക് തള്ളിയിട്ട ശേഷം കഴുത്തിന് കുത്തി പിടിക്കുകയും ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ തുളസി ബോധരഹിതയായി.

കെട്ടിത്തൂക്കാൻ

കെട്ടിത്തൂക്കാൻ

മുറിക്കുള്ളിലുണ്ടായിരുന്ന സാരിയെടുത്ത് തുളസിയെ ഫാനിൽ കെട്ടിത്തൂക്കി കൊലപാതകമെന്ന് വരുത്തി തീർക്കാനായിരുന്നു ജെറിന്റെ ശ്രമം. കെട്ടിത്തൂക്കാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയും തുളസിയുടെ തലയിൽ മുറിവ് പറ്റുകയും ചെയ്തു.

 ജനാലയിൽ

ജനാലയിൽ

ഫാനിൽ കെട്ടിത്തൂക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജനലിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ജെറിൻ മൊഴി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തെളിവ് നശിപ്പിക്കാൻ

തെളിവ് നശിപ്പിക്കാൻ

കൊലപാതകശേഷം തെളിവ് നശിപ്പിക്കാൻ മുറികളിൽ മുളകുപൊടി വിതറിയ ശേഷമാണ് ജെറിൻ മടങ്ങിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ഇയാൾ എടുത്തിരുന്നു.

പണം നൽകാത്തതിന്

പണം നൽകാത്തതിന്

സംഭവദിവസം തുളസിയോട് പണം ആവശ്യപ്പെട്ട് ജെറിൻ നിരവധി തവണ വീട്ടിൽ എത്തിയിരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പണം നൽകാൻ തുളസി തയാറാകാത്തതിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്താനായിരുന്നു ശ്രമം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടേയും ഫോൺ വിളികളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

മൊബൈൽ ഫോണിനായി

മൊബൈൽ ഫോണിനായി

മൊബൈൽ ഫോൺ വാങ്ങാനാണ് ജെറിൻ പണം മോഷ്ടിച്ചത്. കൊലപാതകം നടത്തി പണവുമായി മുങ്ങിയ ജെറിൻ ചാരുമൂട്ടിലേ കടയിലേക്കാണ് നേരെ പോയത്. പുതിയ ഫോൺ വാങ്ങുകയും ചെയ്തു. ഈ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഉത്തരേന്ത്യയിൽ കനത്ത മഴ; പതിനൊന്ന് മരണം... പഞ്ചാബിൽ റെഡ് അലേർട്ട്!!! മഴ തുടരുമെന്ന് മുന്നറിയിപ്പ്ഉത്തരേന്ത്യയിൽ കനത്ത മഴ; പതിനൊന്ന് മരണം... പഞ്ചാബിൽ റെഡ് അലേർട്ട്!!! മഴ തുടരുമെന്ന് മുന്നറിയിപ്പ്

English summary
nineteen year old killed friend's mother for new mobile phone in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X