കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ്: ട്യൂഷനും വേണ്ട, പൊതുപരിപാടികളും വേണ്ട... കോഴിക്കോട് ജില്ലയില്‍ വിലക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. മെയ് 31 വരെ ആണ് വിലക്ക് നിലനില്‍ക്കുക.

നിപ്പാ വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നിരുന്നാലും മറ്റ് സാധ്യതകള്‍ക്ക് വഴിതുറക്കാതിരിക്കാനാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം മുന്‍തൂക്കം നല്‍കുന്നത്.

Kozhikode

മെയ് 31 വരെ ജില്ലയില്‍ സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ ആണ് തീരുമാനം. സര്‍ക്കാര്‍ പരിപാടികള്‍ മാത്രമല്ല, പൊതുയോഗങ്ങളും ഉദ്ഘാടനങ്ങളും ആളുകള്‍ കൂടുന്ന മറ്റ് പൊതുപരിപാടികളും തത്കാലത്തേക്ക് വേണ്ടെന്ന് വയ്ക്കാന്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മെയ് 31 വരെ ട്യൂഷന്‍ ക്ലാസ്സുകളും വേണ്ടെന്നാണ് നിര്‍ദ്ദേശം. മറ്റ് പരിശീലന ക്ലാസ്സുകള്‍ക്കും ഇത് ബാധകമാണ്. ജില്ലയിലേക്ക് ഇപ്പോള്‍ സന്ദര്‍ശക വിലക്ക് ഇല്ല. ങ്കെിലും ഒഴിവാക്കാവുന്ന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം.

Recommended Video

cmsvideo
Nipah Virus : നിപ ബാധിച്ചാൽ രക്ഷപ്പെടാനാകുമോ ? Watch Video | Oneindia Malayalam

നിപ്പ വൈറസ് ബാധിച്ച് ഇതുവരെ 12 പേരാണ് മരിച്ചത്. കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തുന്നത് എങ്കിലും കടുത്ത ജാഗ്രതയാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്.

English summary
Nipah Virus: Kozhikode district Authority puts ban on public fuctions till may 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X