വീണ്ടും നിപ മരണം? മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം, പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്
മലപ്പുറം: പെരിന്തൽമണ്ണയിൽ കഴിഞ്ഞാഴ്ച 23 വയസ്സുകാരനായ യുവാവ് മരിച്ച് നിപ ബാധിച്ചാണ് എന്ന് സംശയം. യുവാവിന്റെ ശ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9 നാണ് പെരിന്തൽമണ്ണയിലെ എം ഇ എസ് മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് മരിച്ചത്.
ഇന്നലെ സാംപിൾ മെഡിക്കൽ കോളേജിൽ എത്തിക്കുകയും മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പി സി ആർ ടെസ്റ്റിൽ ഫലം പോസിറ്റീവാവുകയും ആയിരുന്നു. പിന്നാലെ സ്ഥിരീകരണത്തിനായി പുനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയക്കുകയും ആയിരുന്നു.

മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടിൽ എത്തിയതായിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. പനി മാറാതെ വന്നതോടെ പെരിന്തൽമണ്ണയിലെ എം ഇ എസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
പ്രഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ പൂനെ വൈറോളജി ലാബില്ഡ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഉന്നതതല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പ് അടക്കമുള്ള കാര്യങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.
പനി ബാധിച്ച യുവാവിന് ഛർദിയുണ്ടായിരുന്നു, ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവിനെ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. എന്നാൽ അസുഖം മാറാതെ വന്നതോടെ പെരുന്തൽമണ്ണയിലെ എം ഇ എസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവുമായി സമ്പർക്കമുള്ള സഹോദരി, സുഹൃത്ത്, എന്നിവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.
വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ട് മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോ മീറ്റർ അകലെയാണ്
ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.
ജൂലായ് 15 ന് ആണ് കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് മൂന്ന് ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായച് എന്നതിൽ സ്ഥിരീകരണ ആയില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവർക്കും അന്ന് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു,












Click it and Unblock the Notifications