കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിപ്പാ' ഭീതി മലബാറുകാര്‍ക്ക് 'ആശങ്ക' തൃശൂരിലെ വിദ്യാര്‍ഥികള്‍ക്ക്: പരീക്ഷകള്‍ നീളുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 'നിപ്പാ' ഭീതി മലബാറുകാര്‍ക്ക് മാറിയെങ്കില്‍ 'ആശങ്ക' മാറാതെ തൃശൂരിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് 'നിപ്പാ' ആശങ്ക ഉണ്ടാക്കുന്നത്. രോഗം ബാധിക്കുമോ എന്നല്ല അവരുടെ ആശങ്കയക്ക് കാരണം. 'നിപ്പാ' ബാധയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റുന്നതാണ് അവരുടെ ആശങ്കയ്ക്ക് കാരണം.

മഞ്ഞപ്പിത്ത ബാധ മൂലം പരീക്ഷ എഴുതാനാകാതെ പോയ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ആശങ്കയില്‍. മഞ്ഞപ്പിത്ത ബാധ മൂലം ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജിലെ നാനൂറോളം വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയത്. ഇവര്‍ക്കായി ജൂണ്‍ മാസത്തില്‍ പ്രത്യേക പരീക്ഷ നടത്തുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നിപ്പാ ഭീതി മൂലം പരീക്ഷ നടത്തിപ്പ് അനന്തമായി നീളുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് ഇതുമൂലം ഏറെ പ്രയാസം നേരിടുന്നത്.

tcrengineeringcollege-

തുടര്‍ പഠനത്തിനു പോകുന്നവര്‍ക്കും പ്ലേസ്‌മെന്റ് ലഭിച്ചവര്‍ക്കും അനുബന്ധ പരിശീലനത്തിനും പോകുന്നവര്‍ക്കും അവസരം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവസാന സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവരില്‍ ഭൂരിഭാഗം പേരും മഞ്ഞപ്പിത്ത ഭീതി മൂലം പരീക്ഷ എഴുതാന്‍ കഴിയാതെ പോയവരാണ്. നിപ്പാ ഭീതിമൂലം പരീക്ഷ ഇനി എന്നു തുടങ്ങുമെന്നറിയാതെ കാത്തിരിക്കുകയാണിവര്‍.

അതേസമയം മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമായ ജലസ്രോതസുകളും കുടിവെള്ള വിതരണ സംവിധാനവും കോളേജധികൃതര്‍ പുനക്രമീകരിച്ചു കഴിഞ്ഞു. നാലു ലക്ഷത്തോളം ചിലവഴിച്ച് പഴയ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുകയും കുടിവെള്ളം ക്ലോറിനേറ്റു ചെയ്യാന്‍ സംവിധാനമൊരുക്കുകയും ശുദ്ധീകരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. കോളേജ്, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലെ ജലസ്രോതസുകള്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

90 ലക്ഷം ചിലവില്‍ കോളേജില്‍ പുതുതായി കുടിവെള്ള സംവിധാനം ഒരുക്കാന്‍ പി.ഡബ്ല്യൂ.ഡിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം 30 ലക്ഷം ചിലവില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും ഇവിടെ സജ്ജമാക്കും. മന്ത്രി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ നടപടി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയവര്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും ജൂണ്‍ ആദ്യ വാരത്തില്‍ നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്ന പരീക്ഷ അടിയന്തിരമായി നടത്താന്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്.

English summary
Nippah outbreak challeges before students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X