ഇന്ത്യ ദരിദ്രവും അസമത്വവും നിറഞ്ഞ രാജ്യമെന്ന റിപ്പോർട്ട് തള്ളി നിർമ്മല സീതാരാമന്‍
ദില്ലി: ആഗോള അസമത്വത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടില്‍ ഇന്ത്യയെ "ദരിദ്രവും വളരെ അസമത്വവും" നിറഞ്ഞ രാജ്യമാണെന്ന് വിശേഷിപ്പിച്ചതിനെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ഈ റിപ്പോർട്ടിനെ "വികലവും സംശയാസ്പദവുമായ രീതിശാസ്ത്രം" വും ഉപയോഗിച്ച് തള്ളികളയുന്നുവെന്നാണ് അവർ വ്യക്തമാക്കിയത്. സമ്പത്തിന്‍റെ കാര്യത്തിലും ലിംഗസമത്വത്തിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വം ഏറെ ഉയര്‍ന്നതാണെന്ന് ആഗോള അസമത്വ റിപ്പോർട്ട് 2021 ഡിസംബറില്‍ പറഞ്ഞിരുന്നു.
ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. രാജ്യത്തെ ദേശീയ വാര്‍ഷിക വരുമാനത്തിന്‍റെ 22 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈയിലാണ്. ഇന്ത്യയിലെ സമ്പന്നരില്‍ ആദ്യത്തെ പത്ത് ശതമാനത്തിന്‍റെ വരുമാനം ദേശീയ വരുമാനത്തിന്‍റെ 57 ശതമാനമാണ്. ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരു ശതമാനത്തിന്‍റെ 2021 ലെ പ്രതിശീർഷ വരുമാനം മൊത്തം ദേശീയ വരുമാനത്തിന്‍റെ 22 ശതമാനം വരും. സമ്പത്തികമായി പിന്നിൽ നിൽക്കുന്ന ജനസംഖ്യയിലെ 50 ശതമാനത്തിന്‍റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്‍റെ വെറും 13 ശതമാനമാണെന്നും ആഗോള അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ആഗോള അസമത്വ ലാബിന്റെ-കോ ഡയറക്ടറായ ലൂക്കാസ് ചാൻസല്‍ ആയിരുന്നു അന്ന് ഈ റിപ്പോർട്ട് എഴുതിയത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി ഉൾപ്പെടെ നിരവധി വിദഗ്ധർ ഇത് ക്രോഡീകരിക്കുകയും ചെയ്തു. ഇന്ത്യൻ മുതിർന്നവരുടെ ശരാശരി ദേശീയ വരുമാനം 2,04,200 രൂപയാണെന്ന് റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. താഴെയുള്ള 50 ശതമാനം 53,610 രൂപയും ഉയർന്ന 10 ശതമാനം 20 ഇരട്ടിയിലധികം അല്ലെങ്കിൽ 11,66,520 രൂപയും സമ്പാദിക്കുന്നു.
എന്നാല്‍ ഇന്ത്യയെ 'ദരിദ്രവും വളരെ അസമത്വവുമുള്ള രാജ്യം' എന്ന് വിശേഷിപ്പിക്കുന്ന ലോക അസമത്വ റിപ്പോർട്ട് വികലമാണ് എന്നാണ് ധനകാര്യമന്ത്രി നിർമ്മല സീതാരാമന്‍ വ്യക്തമാക്കുന്നത്. പുറത്ത് വന്ന റിപ്പോർട്ട് അത് സംശയാസ്പദമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ധനകാര്യ വകുപ്പ് മന്ത്രി ഇന്ന് പാർലമെന്റില്‍ വ്യക്തമാക്കി. അസമത്വങ്ങളുടെ ലോക ഭൂപടം ദേശീയ ശരാശരി വരുമാന നിലവാരം അസമത്വത്തിന്റെ മോശം പ്രവചനങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, ചിലത് വളരെ അസമമാണ് (യുഎസ് പോലുള്ളവ), മറ്റുള്ളവ താരതമ്യേന തുല്യമാണ് (സ്വീഡൻ).












Click it and Unblock the Notifications