Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റജലാറ്റിന്‍: പ്രതികള്‍ക്കെതിരെ യുഎപിഎ, മാവോയിസ്റ്റ് ബന്ധമില്ല?

കൊച്ചി: പനമ്പള്ളി നഗറിലെ നീറ്റ ജലാറ്റിന്‍ കമ്പനി അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്തി. രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നാണ് കേസ്.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ നീറ്റ ജലാറ്റിന്‍ ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കമ്പനിയ്‌ക്കെതിരെ സമരം നടത്തുന്നവരെ കുടുക്കുന്നതിന് വേണ്ടിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കുന്നതെന്നും ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നു.

ഇതിനിടെ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പൊലീസ് ഇതുവരെയും സ്ഥീരീകരിച്ചിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. ഒമ്പതംഗ സംഘമാണ് തിങ്കാളാഴ്ച കമ്പനി അടിച്ചു തകര്‍ത്തത്. റേഞ്ച് ഐജി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Crime

സംഭവസ്ഥലത്ത് നിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ ലഭിച്ചു. തദ്ദേശീയര്‍ക്ക് തൊഴില്‍ കൊടുക്കാത്ത കമ്പനിയ്‌ക്കെതിരെ സായുധ ശക്തികൊണ്ട് മറുപടി നല്‍കണമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കാതിക്കുടത്തുള്ള കമ്പനി ഉപയോഗിയ്ക്കുന്നതെന്നും ലഘുലേഖയില്‍ പറയുന്നു.കേരളത്തില്‍ പല ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+