Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമിന്റെ ഭാര്യ അമല്‍ എവിടെപ്പോയി... പോലീസ് തിരയുന്നു

തൃശൂര്‍: ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി നിസാമിന്റെ ഭാര്യയേയും പോലീസ് തിരയുന്നു. നിസാമിന്റെ ഭാര്യ അമല്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

ചന്ദ്രബോസിനെ നിസാം ക്രൂരമായി ആക്രമിക്കുന്ന സമയത്ത് ഭാര്യ അമലും കൂടെ ഉണ്ടായിരുന്നു. ചന്ദ്രബോസിനെ ആക്രമിച്ച് നിലത്ത് വീഴ്ത്തിയ സമയത്ത് അമലിനെ അവിടെ ഉണ്ടായിരുന്ന പോലീസുകാരും കണ്ടിരുന്നതാണ്.

Nizam

ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നിസാം ഭാര്യയോട് തോക്കെടുത്ത് വരാന്‍ ആക്രോശിച്ചിരുന്നു. അമല്‍ തോക്കെടുക്കാനായി ഫ്‌ലാറ്റിലേക്ക് പോയി എന്നും പറയപ്പെടുന്നു.

എന്തായാലും ചന്ദ്രബോസ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. പോലീസ് ഇപ്പോള്‍ നിസാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നിസാമിന്റെ ഭാര്യ അമലിനെ തിരയുന്നത്.

നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അമല്‍ ഒളിവില്‍ പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്ത ദിവസം മാത്രമാണ് പോലീസ് അമലിനെ തിരയാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിസാമിനെ സംരക്ഷികകാന്‍ ഉന്നതര്‍ ശ്രമിക്കുന്നതായും പോലീസ് ഇതിന് സഹായം ചെയ്യുന്നതായും ആക്ഷേപം ഉണ്ട്. ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന സംഭവത്തില്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ലോകായുക്ത സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+