കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്തനടന്‍ എന്‍എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത നടനും ഫോട്ടോഗ്രാഫറുമായ എന്‍ എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പ്രമേഹരോഗം അധികരിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ആശുപത്രിയിലായ എന്‍എല്‍ ബാലകൃഷ്ണന്‍ പിന്നീട് അര്‍ബുദ രോഗത്തിന്റെ പിടിയിലാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് അന്ത്യം.

സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് സിനിമയിലെത്തുന്നത്. 170 ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. രാജീവ് അഞ്ചലിന്റെ 'സമ്മാനം കിളി' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്ന എന്‍ എല്‍ ബാലകൃഷ്ണന്റെ ജോക്കര്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, പട്ടണപ്രവേശം എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.

nl-balakrishnan

ശരീര ഭാരം കൊണ്ടും വേറിട്ട അഭിനയ ശൈലികൊണ്ടും 160 ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടു. അരവിന്ദന്റെയും ജോണ്‍ എബ്രഹാമിന്റെയും ഉറ്റ ചങ്ങാതിയായ എന്‍ എല്‍ ബാലകൃഷ്ണന്‍ അടൂര്‍, അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, കെ ജി ജോര്‍ജ്ജ് തുടങ്ങിയ പ്രകത്ഭര്‍ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ് നാരായണ്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍ എല്‍ ബാലകൃഷ്ണന്‍ ജനിച്ചത്. 1965 ല്‍ മഹാരാജാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിങ് ഡിപ്ലോമ നേടി. ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടിയ ശേഷം വര്‍ഷങ്ങളോളം കേരളകൗമുദിയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. ശരിക്കുമൊരു ഭക്ഷണപ്രിയന്‍ കൂടെയായ എന്‍ എല്‍ മദ്യപാനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു.

2012 ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠകലാകാരന്മാര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

English summary
Famous still photographer and actor NL Balakrishnan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X