കേരളത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയില്ല? ബിജെപിയെ ഞെട്ടിച്ച് അമിത് ഷായുടെ മറുപടി ഇങ്ങനെ
കൊല്‍ക്കത്ത: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയൊരു തിരിച്ചടിയാണ് സംഭവിച്ചത്. പത്രിക സമര്‍പ്പണത്തിലെ നിരുത്തരവാദമായ സമീപനം രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള ഗുരുവായൂര്‍, തലശേരി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികയാണ് തള്ളിയത്.
ഗുരുവായൂരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള പദ്ധതിയുണ്ടെങ്കിലും തലശേരിയിലെ കാര്യങ്ങള്‍ കൈവിട്ടപോലെയാണ്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ..
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

കൂടുതല്‍ സീറ്റുകള്‍
കേരളത്തില്‍ ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പറയുന്നു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്‍രെ ഭാവിയെന്താണ് എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിന് ശേഷം കാണാം എന്നായിരുന്നു അമിത് ഷായുടെ മറുപടി.

ബംഗാളില്‍ വിജയം
ഇത്തവണ ബംഗാളില്‍ വമ്പന്‍ വിജയം ബിജെപി നേടുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളില്‍ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞെന്നും അമിത് ഷാ പറയുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ രണ്ട് മണ്ഡലങ്ങള്‍
കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിനും അമിത് ഷാ മറുപടി പറഞ്ഞു. സംസ്ഥാനത്ത് രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ചെറുതായി ബാധിക്കുമെന്നാണ് അമിത് പറഞ്ഞത്.

കേരളത്തില്‍ മൂന്ന് പരിപാടികള്‍
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കൊച്ചിയില്‍ എത്തുന്ന അമിത് ഷാ ഇന്ന് മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയ്ക്ക് തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. പതിനൊന്നരയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും.

ബിജെപി പ്രകടന പത്രിക
ഇതിനിടെ ബിജെപി തിരഞ്ഞെടുപ്പ് പത്രിക ഇന്ന് പുറത്തിറക്കും. വൈകീട്ട് മൂന്ന് മണിക്ക് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പ്രകാശനം ചെയ്യുന്നത്. ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ ലൗ ജിഹാദ് തടയാന്‍ യുപി മോഡല്‍ നിയമം കൊണ്ടുവരുമെന്ന വാഗ്ദാനും പത്രികയില്‍ ഉണ്ടാകും.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications