കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മക്കെതിരെ കേസില്ല; അഭിഭാഷകന്‍ സുപ്രീംകോടതിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അമൃാതനന്ദമയി മഠത്തിനെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് ആണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.

അമൃതാനന്ദമയിയുടെ സന്തത സഹചാരി ആയിരുന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ദീപക് പ്രകാശ് നേരത്തെ പരാതി നല്‍കിയിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത്.

Amma Book

എന്നാല്‍ പുസ്‌കത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനെതിരെയാണ് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായി അറിഞ്ഞാല്‍ പോലും കേസ് എടുക്കാന്‍ പോലീസിന് ഉത്തരവാദിത്തമുണ്ടെന്നാണ് നേരത്തെ സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നും സുപ്രീം കോടതിയുടെ ഉത്തരവുണ്ട്.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വാധീനം ചെലുത്തിയതിന്റെ ഫലമായാണ് പോലീസ് കേസെടുക്കാത്തതെന്നാണ് അഭിഭാഷകന്റെ ആക്ഷേപം. ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊല്ലം പോലീസ് സൂപ്രണ്ട്, കരുനാഗപ്പള്ളി എസ്‌ഐ എന്നിവര്‍ക്കെതിരെയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

English summary
No case against Amruthanandamayi; Advocate files contempt of court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X