Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഭൂകമ്പമുണ്ടായിട്ടില്ല. ഭൂമി പാളികളുടെ നീക്കമാവാമെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഭൂകമ്പമുണ്ടായിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍. ഭൂമിക്കടിയിലെ പാളികള്‍ നീങ്ങിയതാകാമെന്ന് ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്.

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമി കുലുക്കമല്ലെന്നാണ് വിവരം. കോഴിക്കോട് അടക്കം ഉണ്ടായത് പ്രകമ്പനമായിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

wayanad-earth-quake

നേരത്തെ വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്മേനി, അമ്പലവയല്‍, പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ പത്ത് മണിയോടെയാണ് ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തിയത്.

നേരത്തെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംഭവം സ്ഥിരീകരിച്ചിരുന്നു. ഭൂകമ്പ സൂചനകളൊന്നും പ്രദേശത്തില്ലെന്നാണ് കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിരുന്നത്. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ പറഞ്ഞിരുന്നു. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി വിവരം ഇതുവരെയില്ല.

അതേസമയം ഭൂമി പാളികളുടെ നീക്കം ഉണ്ടായതിനാല്‍ പ്രകമ്പനം അനുഭവപ്പെടാമെന്നും ഒപി മിശ്ര വ്യക്തമാക്കിയിരുന്നു. സാധാരണഗതിയില്‍ ഉരുള്‍പ്പൊട്ടലിന് ശേഷം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. അതില്‍ ഉണ്ടായ ശബ്ദമായ കേട്ടത്. മുകള്‍ ഭാഗത്ത് നടക്കുന്ന കാര്യമായത് കൊണ്ട് ആളുകള്‍ കേള്‍ക്കാന്‍ സാധിക്കും. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന ഉരുള്‍പ്പൊട്ടലിന് ശേഷമുണ്ടാവുന്ന ഭൂമി പാളികളുടെ നീക്കമാണെന്ന് സീസ്‌മോളജി സെന്റര്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും, ഇത് സ്വാഭാവികമാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു. 24 മണിക്കൂറും കൃത്യമായി കേരളത്തിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരത്തില്‍ മുമ്പ് കോഴിക്കോട്ടെ കോട്ടൂളിയില്‍ ഇത്തരത്തിലുള്ള ശബ്ദം കേട്ടിരുന്നുവെന്ന് കേരള സര്‍വകലാശാല ജിയോളജി വിദഗ്ധനായ ത്രിവിക്രംജി പറഞ്ഞു. അന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. എന്താണ് സംഭവിക്കുകയെന്ന് ആശങ്കയുണ്ടായിരുന്നു. പെട്ടെന്നുണ്ടായ പ്രതിഭാസമായിരുന്നു. 15 വര്‍ഷം മുമ്പാണ് നടന്നത്. വയനാട്ടില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ഉരുള്‍പ്പൊട്ടലിനുള്ള യാതൊരു സാധ്യതയുമില്ലെന്നും ത്രിവിക്രംജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+