Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ലൈന്‍ സര്‍വേ നടത്തിയ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ തടസമില്ല: റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് വേണ്ടി സര്‍വേ നടത്തിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ഈ ഭൂമി ഈട് വെച്ച് വായ്പ എടുക്കുന്നതിനോ തടസമില്ല എന്ന് ജില്ല കളക്ടര്‍മാര്‍ക്കും സഹകരണ രജിസ്ട്രാര്‍ക്കും റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത്. ഭൂമി കൈമാറ്റവും വായ്പയെടുക്കലും പലയിടത്തും തടസപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് അയച്ചിരിക്കുന്നത്.

സാമൂഹിക ആഘാത പഠനം ഭൂമിയുടെ ക്രയ വിക്രയങ്ങളെ ഒരു തരത്തിലും ബാധിക്കില്ല എന്ന് സര്‍ക്കാര്‍ രേഖാ മൂലം ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് ഹൈക്കോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍വേ നടക്കുന്നതിന്റെ പേരില്‍ ഭൂമി കൈമാറ്റമോ വായ്പയോ എവിടെ എങ്കിലും തടയുന്നുണ്ട് എങ്കില്‍ ഇടപെട്ട് പരിഹാരം കാണണം എന്നും കത്തില്‍ നിര്‍ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്.

1

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 1,221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരമുള്ള സാമൂഹിക ആഘാത പഠനമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തും. റെയില്‍വേ ബോര്‍ഡില്‍ നിന്നു പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിക്കൂ. അത് സംബന്ധിച്ച 11 (1) വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഭൂമി ക്രയ വിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

2

അതേസമയം സില്‍വര്‍ ലൈന്‍ സര്‍വെയ്‌ക്കെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയത് വലിയ വിവാദമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തപവിട്ടിട്ടിണ്ട്.. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സി പി ഒ ഷബീറിനെതിരെയാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ് പിയാണ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കും.

3

വ്യാഴാഴ്ച രാവിലെ കണിയാപുരത്താണ് പ്രതിഷേധക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയത്. സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷബീര്‍ ബൂട്ടിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടിയത്. പൊലീസ് അക്രമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നു. കോണ്‍ഗ്രസുകാരെ ചവിട്ടുന്നതിന് മുന്‍പ് മൂന്ന് തവണ ആലോചിക്കണം എന്നായിരുന്നു സതീശന്‍ പൊലീസിന് നല്‍കിയ താക്കീത്.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു
    4

    സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി പ്രതിഷേധിച്ചു. പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സ്ഥലത്തെത്തിയിരിക്കുകയാണ്. പിണറായി വിജയന്റെ ഏകാധിപത്യം ഉള്‍ക്കൊണ്ട് പോവില്ല എന്ന് സുധാകരന്‍ വ്യക്തമാക്കി. പിണറായി വിജയന് വീതം വച്ച് കിട്ടിയതല്ല കേരളം എന്നും അദ്ദേഹം പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സാമൂഹിക ആഘാത പഠനത്തിനായുള്ള സര്‍വേ പുനരാരംഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+