Get Updates
Get notified of breaking news, exclusive insights, and must-see stories!

"നിങ്ങൾ എത്ര ചെളി വാരിയെറിഞ്ഞാലും താമര പൂക്കും"; ഈ രാജ്യം ആരുടേയും കുടുംബ സ്വത്ത് അല്ലെന്നും മോദി

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ഇതുവരെ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല

modi

ദില്ലി: "നിങ്ങൾ എത്ര ചെളി വാരിയെറിഞ്ഞാലും താമര (ബിജെപിയുടെ ചിഹ്നം) പൂക്കും"- എന്ന് പാർലമെന്രിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

"ചില അംഗങ്ങളുടെ പെരുമാറ്റവും സ്വരവും രാജ്യം മുഴുവൻ നിരാശാജനകമാണ്. അത്തരക്കാരോട് ഞാൻ പറയും - ജിത്ന കീചദ് ഉച്ഛലോഗേ, കമൽ ഉത്നാ ഹി ഖിലേഗാ (നിങ്ങൾ ഞങ്ങൾക്ക് നേരെ എത്ര ചെളി എറിയുന്നുവോ അത്രയും താമര വിരിയും). താമര വിരിയിക്കുന്നതിൽ തുല്യ പങ്ക് നിങ്ങൾക്കെല്ലാമുണ്ട്. പ്രതിപക്ഷത്തിന് ഞങ്ങൾ നന്ദി പറയും," പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞു.

ഒരു ഹിന്ദി ഈരടി ഉദ്ധരിച്ച് പ്രധാനമന്ത്രി

ഒരു ഹിന്ദി ഈരടി ഉദ്ധരിച്ച് പ്രധാനമന്ത്രി

"കീച്ചാദ് ഉസ്കെ പാസ് ഹൈ, മേരേ പാസ് ഗുലാൽ. ജോ ഭി ജിസ്കെ പാസ് താ ഉസ്നേ ദിയാ ഉച്ചാൽ".- ഒരു ഹിന്ദി ഈരടി ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചയുടൻ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുവിലേക്ക് ഓടിയെത്തി, ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് ഉറക്കെ ആവശ്യപ്പെട്ടു. ഗ്രൂപ്പിന്റെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പു അന്വേഷണ വിധേയമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.


യുഎഇയിൽ വീണ്ടും മലയാളിക്ക് ലോട്ടറി വിജയം; മുഹമ്മദിന് ഇനി നാട്ടിൽ വന്ന് കല്യാണം കഴിക്കണം
പ്രധാനമന്ത്രി മോദി തന്റെ പ്രസ്താവന തുടർന്നു

പ്രധാനമന്ത്രി മോദി തന്റെ പ്രസ്താവന തുടർന്നു

"അദാനിക്കെതിരെ അന്വേഷണം" എന്ന പ്രതിപക്ഷ മുദ്രാവാക്യങ്ങളിൽ തളരാതെ പ്രധാനമന്ത്രി മോദി തന്റെ പ്രസ്താവന തുടർന്നു, തന്റെ സർക്കാരിന്റെ പ്രകടനവും മുൻ കോൺഗ്രസ് ഭരണകാലത്തെ പ്രകടനവും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. "വികസനത്തിൽ കോൺഗ്രസ് തടസ്സങ്ങൾ സൃഷ്ടിച്ചു, ചെറിയ രാജ്യങ്ങൾ പുരോഗമിച്ചപ്പോൾ ഇന്ത്യയ്ക്ക് ആറ് പതിറ്റാണ്ടുകൾ നഷ്ടമായി. കോൺഗ്രസ് 'ടോക്കണിസത്തിൽ' മാത്രമാണ് വ്യാപൃതരായത്, രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഒരിക്കലും ശ്രമിച്ചില്ല. ശാശ്വത പരിഹാരങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ്," പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം അവരാരും “നെഹ്‌റു” എന്ന പേര് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രധാനമന്ത്രി ചോദിച്ചു. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ, അവർ (കോൺഗ്രസ്) അസ്വസ്ഥരാകും, നെഹ്‌റു ഇത്രയും വലിയ വ്യക്തിയായിരുന്നു, പിന്നെ എന്തുകൊണ്ട് അവരാരും നെഹ്‌റു എന്ന പേരുപയോഗിക്കുന്നില്ല, നെഹ്‌റുവിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് നാണക്കേടെന്നും പ്രധാനമന്ത്രി മോദി ചോദിച്ചു. "ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ല." എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

കോൺഗ്രസ് സർക്കാറിനെതിരായ ഗൂഢാലോചന

കോൺഗ്രസ് സർക്കാറിനെതിരായ ഗൂഢാലോചന

വോട്ടർമാർ നിരസിച്ചിട്ടും കോൺഗ്രസ് സർക്കാറിനെതിരായ ഗൂഢാലോചന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി മോദിയാണ് ഗൗതം അദാനിയുടെ വളർച്ചയ്ക് പിന്നിലെന്നും, അദാനി ഗ്രൂപ്പ് കമ്പനികളെ എല്ലാ മേഖലകളിലും സഹായിക്കുകയാണെന്നും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. ഇന്നലെ, ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളിൽ യാതൊരു മറുപടിയും പറഞ്ഞില്ലെന്ന് രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ആരോപിച്ചു.

പ്രധാനമന്ത്രിയെയും അദാനിയെയും കുറിച്ച് ലോക്‌സഭയിൽ

പ്രധാനമന്ത്രിയെയും അദാനിയെയും കുറിച്ച് ലോക്‌സഭയിൽ

പ്രധാനമന്ത്രിയെയും അദാനിയെയും കുറിച്ച് ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാനമായ പരാതി ഉന്നയിച്ച് രംഗത്ത് വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+