കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ സെക്രട്ടറി ഗോവിന്ദന്‍ മാഷ് പറ്റില്ല, എംഎ ബേബി വേണം എന്ന് ഞങ്ങളാരും പറഞ്ഞില്ലല്ലോ

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മികച്ച വിജയം നേടിയ പിന്നാലെ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ പാര്‍ട്ടി കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനോട് സരസമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണിത്. സിപിഎമ്മിന്റെ സെക്രട്ടറിയായി ഗോവിന്ദന്‍ മാഷ് പറ്റില്ല, എംഎ ബേബി വേണം എന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. അത് അവരുടെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമാണ്.

k

ശശി തരൂരിനോട് വല്ലാത്തൊരു സ്‌നേഹം ഇവിടെയുണ്ടായി. അത് നല്ല കാര്യമാണ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തരൂര്‍ മല്‍സരിക്കുമ്പോഴും ആ സ്‌നേഹമുണ്ടാകുമെന്നാണ് പ്രതീക്ഷ. കെഎസ് ശബരീനാഥനെ പോലുള്ളവര്‍ മാന്യമായി അഭിപ്രായം പറഞ്ഞു. അത് അഭിനന്ദനാര്‍ഹമാണ്. ജനാധിപത്യപരമായി നല്ല കാര്യമാണ്. ശശി തരൂരിന്റെ ഗുണങ്ങള്‍ പറയാം. തെറ്റില്ല. എന്നാല്‍ ഖാര്‍ഗെയെ പറ്റി മോശമായി ചിലര്‍ പ്രചരിപ്പിച്ചു. ഖാര്‍ഗെക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവരെ നിശിതമായി വിമര്‍ശിച്ചു.

ഇനി എന്താണ് നിങ്ങളുടെ റോള്‍? രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ...ഇനി എന്താണ് നിങ്ങളുടെ റോള്‍? രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ...

ഞങ്ങള്‍ക്കൊക്കെ പ്രായമായി. പേരക്കുട്ടികളെയും കളിപ്പിച്ച് ഇരിക്കണം എന്നെല്ലാം ചിലര്‍ പോസ്റ്റിട്ടു. എന്നാല്‍ ഞങ്ങളേക്കാള്‍ പ്രായമുള്ള വ്യക്തി പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്തനാണ് എന്ന രീതിയിലാണ് പ്രചാരണം നടത്തിയത്. അത് പാര്‍ട്ടിക്ക് അകത്ത് ചെയ്യുന്നത് ശരിയല്ല. കോണ്‍ഗ്രസില്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആവശ്യമില്ല. ഖാര്‍ഗെ നല്ല ആരോഗ്യവാനാണ്. താങ്ങ് വേണ്ട. രാഹുല്‍ ഗാന്ധി മല്‍സരിച്ചിരുന്നു എങ്കില്‍ തരൂരിന് 100 വോട്ട് പോലും കിട്ടില്ലായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് കയറാനുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനും മല്‍സരിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയുന്നത് ഇന്നത്തോടെ ഞാന്‍ നിര്‍ത്തുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഇനി ശ്രമം. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നടന്നു. അത് ശരിയായില്ല. എഐസിസി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് മാതൃകയില്‍ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് ശരിയായില്ല. ഭാവിയില്‍ ആവര്‍ത്തിക്കരുത് എന്നാണ് എന്റെ അഭ്യര്‍ഥന എന്നും മുരളീധരന്‍ പറഞ്ഞു.

സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍

അതേസമയം, ലൈംഗികാരോപണം നേരിടുന്ന എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരെ കടുത്ത ഭാഷയില്‍ മുരളീധരന്‍ പ്രതികരിച്ചു. ഇതുപോലുള്ള ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ അതാത് പാര്‍ട്ടികള്‍ തന്നെ അകറ്റി നിര്‍ത്തണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

English summary
No One Congress Leaders Demand MA Baby Should be CPM Secretary; K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X