Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം:ഐലന്റ് റിസോര്‍ട്ടിനെതിരെ നടപടിയില്ല

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥ ബലാത്സംഗം ചെയ്യപ്പട്ട് കേസില്‍ റിസോര്‍ട്ടിനെതിരെ നടപടിക ഉണ്ടാകില്ലെന്ന് സൂചന. പൂവാറിലെ ഐലന്റ് റിസോര്‍ട്ടില്‍ വച്ചാണ് നവംബര്‍ 28 ന് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. റിസോര്‍ട്ടിലെ അസം സ്വദേശികളായ രണ്ട് ജീവനക്കാരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കുറ്റകൃത്യം നടന്ന് ദിവസങ്ങളോളം ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് റിസോര്‍ട്ട് അധികൃതര്‍ സ്വീകരിച്ചത്. തുടക്കത്തില്‍ സംഭവം ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നിരുന്നു.

Thiruvananthapuram Map

അസം സ്വദേശികളായ ലക്കി നാഥ്, പ്രസോ നഗം എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നവരാണ് രണ്ട് പേരും. ബലാത്സംഗത്തിനിടക്ക് ഇരുവരുടേയും ശരീരത്തില്‍ മുറിവുകള്‍ ഏറ്റിരുന്നു. ലക്കി നാഥിന്റെ കയ്യിലെ ബ്രേസ് ലെറ്റ് പൊട്ടി കഷ്ണം താഴെ വീഴുകയും ചെയ്തിരുന്നു. ഇവയെല്ലാം നിര്‍ണായകമായ തെളിവുകളായി.

ബലാത്സംഗം ചെയ്യപ്പെട്ട വിവരം സ്ത്രീ റിസോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും ഇവര്‍ തുടര്‍ നടപടികള്‍ ഒന്നും തുടക്കത്തില്‍ എടുത്തിരുന്നില്ല. സംഭവം മറച്ച് വക്കാനായിരുന്നു റിസോര്‍ട്ട് അധികൃതര്‍ ആദ്യം മുതലേ ശ്രമിച്ചിരുന്നത്. എന്നാല്‍ പോലീസിന്റെ അഭിപ്രായത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. മാത്രമല്ല, അന്വേഷണത്തിന് നല്ല സഹകരമാണ് റിസോര്‍ട്ടില്‍ നിന്ന് കിട്ടിയതെന്നും പോലീസ് പറയുന്നു.

പൂവാറിലെ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഐലന്റ് റിസോര്‍ട്ടില്‍ ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച വനിത കമ്മീഷന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതും പോലീസിന്റെ കണ്ണില്‍ പ്രശ്‌നമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+