പിണറായിയെ തള്ളി പോലീസ്, മണ്‍റോ തുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തിവൈരാഗ്യം!!
കൊല്ലം: മണ്‍റോ തുരുത്തിലെ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തില്‍ പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും തള്ളുന്ന നിലപാടാണ് പോലീസ് എടുത്തിരിക്കുന്നത്. രാഷ്ട്രീയ വ്യക്തിവൈരാഗ്യം ഈ കൊലയ്ക്ക് പിന്നിലില്ലെന്നും പോലീസ് പറയുന്നു. അതേസമയം ആര്‍എസ്എസിന്റെ പങ്കിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മണിലാലിന്റെ ഹോം സ്‌റ്റേനടത്തുന്നുണ്ടായിരുന്നു. ഇവിടേക്ക് വരുന്ന അതിഥികളെ അശോകന്‍ മുടക്കിയിരുന്നുവെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍എസ്എസാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും പറഞ്ഞിരുന്നത്. സഞ്ചാരികളെ റിസോര്‍ട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വലിയ തര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അശോകന്‍ മണിലാലിന്റെ അസഭ്യം പറഞ്ഞ ഉടനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച്ച രാത്രിയാണ് മണിലാല്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. പ്രചാരണ രംഗത്ത് അടക്കം സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് കുത്തിക്കൊന്നു എന്നായിരുന്നു ഉണ്ടായിരുന്നത്.
ഇതിനെ തള്ളി നേരത്തെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. ആര്‍എസ്എസുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന്റെ തീരുമാനപ്രകാരമാണോ ഈ കൊലയെന്ന് അവര്‍ തന്നെ പറയണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സിപിഎം ശക്തമായ പ്രതിഷേധം പല തരത്തില്‍ നടത്തിയിരുന്നു. ബിജെപിക്കെതിരെ ശക്തമായ വികാരം ഉയരണമെന്നായിരുന്നു സിപിമ്മിന്റെ ആഹ്വാനം. തിരഞ്ഞെടുപ്പ് വേളയില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഎം പ്രവര്‍ത്തകനാണ് മണിലാല്‍. കുത്തേറ്റ ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മണിലാല്‍ നാട്ടില്‍ മടങ്ങി എത്തിയ ശേഷം ഹോം സ്‌റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു.












Click it and Unblock the Notifications