മൂന്നാറില്‍ ഇടപെടാനെത്തിയ മോദിയുടെ മന്ത്രി ഒന്നരമണിക്കൂര്‍ ഇരുട്ടില്‍!പണികിട്ടയത് മണിയുടെ നാട്ടില്‍
മെഴുകുതിരി വെട്ടം പോലും ഇല്ലാതെയാണ് മന്ത്രി മുറിക്കുളളില്‍ ഒന്നരമണിക്കൂര്‍ കഴിച്ചുകൂട്ടിയത്.വയറിങ് തകരാറു മൂലമായിരുന്നു വൈദ്യുതി ബന്ധം നിലച്ചത്.
തൊടുപുഴ: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ പരിശോധിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സിആര്‍ ചൗധരി ഒന്നര മണിക്കൂര്‍ ഇരുട്ടത്തിരുന്നു. വൈദ്യുത മന്ത്രി എംഎം മണിയുടെ ജില്ലയില്‍ വച്ച് തന്നെയാണ് കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലൊരും ദുരനുഭവം നേരിട്ടതും. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തൊടുപുഴയിലെത്തിയ മന്ത്രിക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.
ഇവിടെയാണ് ഒന്നര മണിക്കൂര്‍ വൈദ്യുതി ഇല്ലാതിരുന്നത്. മെഴുകുതിരി വെട്ടം പോലും ഇല്ലാതെയാണ് മന്ത്രി മുറിക്കുളളില്‍ ഒന്നരമണിക്കൂര്‍ കഴിച്ചുകൂട്ടിയത്.വയറിങ് തകരാറു മൂലമായിരുന്നു വൈദ്യുതി ബന്ധം നിലച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

അതേസമയം വൈദ്യുതി പോയാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുമില്ല. സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. എസി പ്രവര്‍ത്തിക്കാതെ മന്ത്രി ഏറെ നേരം വിഷമിച്ചെങ്കിലും മറ്റൊരു താമസ സ്ഥലം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പത്തരയോടെയാണ് പ്രശ്‌നം പരിഹരിച്ചത്. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം വിശ്രമത്തിനാണ് അദ്ദേഹം തൊടുപുഴയിലെത്തിയത്. ഞായറാഴ്ച അദ്ദേഹത്തിന് തൊടുപുഴയില്‍ പരിപാടി ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയിരുന്നത്.












Click it and Unblock the Notifications