കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുളള സൂചന ഇല്ലെന്ന് വീണ ജോർജ്, മൂന്നാഴ്ച വളരെ പ്രധാനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഇരുപതിനായിരം കടന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുളള സൂചന ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. വരുന്ന മൂന്നാഴ്ച വളരെ പ്രധാനമാണെന്നും ഏറെ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും വീണ ജോർജ് നിർദേശിച്ചു.

വെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടിവെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടി

ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍

veena

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്‌സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ലെന്ന് വീണ ജോർജ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തില്‍ ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം എന്നും മന്ത്രി വ്യക്തമാക്കി.

English summary
No sign of Covid third wave in Kerala, Next three week is important, Says Veena George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X