സാമ്പത്തിക ശാസ്ത്ര നൊബേല്‍: പുരസ്കാരം പങ്കിട്ട് 3 അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര പ്രതിഭകള്‍
2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രതിഭകളായ മൂന്ന് പേരാണ് ഇത്തവണ പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധി നിർണ്ണയിക്കുന്നതിൽ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്കാരം.
കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം ഐ ടി) സാമ്പത്തിക ശാസ്ത്ര വിദഗ്ദരാണ് അസെമോഗ്ലുവും സൈമൺ ജോൺസണും. ചിക്കാഗോ സർവകലാശാലയിലെ പ്രൊഫസറാണ് ജെയിംസ് എ റോബിൻസൺ.

ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന പുരസ്കാരം കഴിഞ്ഞ തവണ നേടിയത് യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിനായിരുന്നു.
ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞത് പ്രകാരമാണ് ഭൗതികശാസ്‌ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം , സാഹിത്യം, സമാധാനം എന്നീ വിഭാഗങ്ങളിലായി പുരസ്കാരം നല്‍കുന്നത്. ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തില്‍ സാമ്പത്തിക രംഗത്തുള്ളവർക്ക് പുരസ്കാരം നല്‍കണമെന്ന് പറഞ്ഞില്ലായിരുന്നുവെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം 1968 മുതലാണ് സാമ്പത്തിക നൊബേല്‍ നല്‍കാന്‍ തുടങ്ങിയത്.
2024 ലെ നൊബേല്‍ പുരസ്കാര ജേതാക്കള്‍
വൈദ്യശാസ്ത്രം: വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതും നേട്ടത്തിന് കാരണമായി.
രസതത്രം: ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പറിന്‍. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയതെങ്കില്‍ പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനേയും ജോൺ എം ജമ്പറിനേയും നൊബേല്‍ ജേതാക്കളാക്കിയത്.
ഭൗതികശാസ്ത്രം: അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ ഹോപ്‌ഫീൽഡും ബ്രിട്ടീഷ്-- കനേഡിയൻ കംപ്യൂട്ടർ വിദഗ്ധന്‍ ജെഫ്രി ഇ ഹിന്റണുമാണ് ഭൗതികശാസ്ത്ര ജേതാക്കള്‍. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യകൾ വികസിപ്പിച്ചവരാണ് ഇരു ഭൗതികശാസ്ത്രജ്ഞരും.
സാഹിത്യം: ഹാന്‍ കാങ്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക സൃഷ്ടികളാണ് ഹാന്‍ കാങ്ങിന്റേതെന്ന് വ്യക്തമാക്കിയാണ് നൊബേല്‍ കമ്മിറ്റി പുരസ്കാരം സമ്മാനിച്ചത്.
സമാധാനം: നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും അമേരിക്ക നടത്തിയ അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications