മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് ഇക്കാരണത്താല്‍.... ബെഹ്‌റ പറഞ്ഞത് ഇങ്ങനെ, അനിത പറഞ്ഞിട്ടില്ല
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മൊഴി എടുക്കാനെത്തിയ അന്വേഷണ സംഘത്തോട് കാര്യങ്ങള്‍ വിശദീകരിച്ച് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇക്കാര്യത്തില്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് അനിത പുല്ലയില്‍ പറഞ്ഞിട്ടല്ലെന്ന് ബെഹ്‌റ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് മ്യൂസിയം സന്ദര്‍ശിച്ചതെന്നാണ് മൊഴി നല്‍കിയത്. അതേസമയം അന്വേഷണ സംഘം കേസന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് കൈമാറി.

മോന്‍സന്റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്ട പുക്ക് സ്ഥാപിച്ചത് ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നുള്ള രേഖകള്‍ പുറത്ത് വന്നിരുന്നു. മോന്‍സന്റെ മ്യൂസിയത്തിലും ബെഹ്‌റ സന്ദര്‍ശനം നടത്തിയിരുന്നു. ഇക്കാര്യമാണ് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദിച്ചറിഞ്ഞത്. ബെഹറയ്ക്ക് പുറമേ എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കേസില്‍ നിര്‍ണായക തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് മോന്‍സന്റെ മാനേജര്‍ ജിഷ്ണു കത്തിച്ച് കളഞ്ഞിരുന്നു. ഇയാളെയും കേസില്‍ പ്രതി ചേര്‍ക്കും. എന്തിനാണ് ബീറ്റ് ബോക്‌സ് അടക്കം മോന്‍സന്റെ വീടുകള്‍ പ്രത്യേക സുരക്ഷ തേടിയതെന്തിന് എന്നാണ് ഇവര്‍ ചോദിച്ചറിഞ്ഞത്.
നേരത്തെ വിദേശ മലയാളിയായ അനിത പുല്ലയില്‍ ആണ് ബെഹ്‌റയെ ക്ഷണിച്ചതെന്നായിരുന്നു ജീവനക്കാര്‍ അടക്കം നല്‍കിയ മൊഴി. ഇത് ബെഹ്‌റ തള്ളി. ആരും ക്ഷണിച്ചിട്ടല്ല പോയതെന്നും, സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടാണെന്നും ബെഹ്‌റ പറഞ്ഞു. മോന്‍സനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചുവെന്ന ആരോപണമാണ് ഐജി ലക്ഷ്മണ നേരിടുന്നത്. തട്ടിപ്പുകാരന്റെ വീടിന് എന്തിനാണ് സുരക്ഷ നല്‍കിയതെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രം തട്ടിപ്പാണെന്ന് ഇതിനിടെ ഡ്രൈവറായ ജെയ്‌സണ്‍ വെളിപ്പെടുത്തി. താനടക്കമുള്ളവരാണ് അവിടെ ചികിത്സ നടത്തിയതെന്നും ജെയ്‌സണ്‍ പറഞ്ഞു.
പോക്‌സോ കേസിലും മോന്‍സന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മോന്‍സന്റെ മാനേജര്‍ ജിഷ്ണു അടക്കം കൂടുതല്‍ ജീവനക്കാരെയും ചോദ്യം ചെയ്തു. ബെഹ്‌റ ക്ഷണിച്ചിട്ടിലാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നാണ് മറുപടി. മോന്‍സന്റെ ഇടപാടില്‍ സംശയം തോന്നിയതോടെ അന്വേഷണത്തിന് നിര്‍ദേശിച്ചതിന്റെ തെളിവായി ഇന്റലിജന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നല്‍കിയ ഉത്തരവുകളും മനോജ് എബ്രഹാം കൈമാറി. അതേസമയം തന്റെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയെന്ന മോന്‍സന്റെ വാദത്തെ തള്ളിയിരിക്കുകയാണ് അനിതല പുല്ലയില്‍. മോന്‍സന് തന്നെ ഇത് കുരുക്കായി മാറും. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് മോന്‍സന്റെ ഉത്തരവാദിത്തമാണെന്നും അനിത പറഞ്ഞു.












Click it and Unblock the Notifications