കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരില്ല; സിപിഐക്ക് ബന്നറ്റ് സ്ഥാനാര്‍ത്ഥി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള ആശയക്കുഴപ്പം മാറുന്നി. സിഎസ്‌ഐ സഭാ നേതാവും കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയ ഡോ ബെന്നറ്റ് പി എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം.

പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയും ലോ അക്കാദമി പ്രിന്‍സിപ്പാളുമായ ലക്ഷ്മി നായര്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം പ്രചരണ വിഷയമാക്കാമെന്നും വനിത സ്ഥാനാര്‍ത്ഥിക്ക് ഇത് ഗുണകരമാകുമെന്നും ആയിരുന്നു പാര്‍ട്ടി ആദ്യം വിലയിരുത്തിയിരുന്നത്.

Bennet Abraham

ബെന്നറ്റ് പി എബ്രഹാമിന്റെ പേര് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന് മുന്നില്‍ സംസ്ഥാന നേതൃത്വം അവതരിപ്പിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക തീരുമാനം മാത്രമാണ് പുറത്ത് വരാനുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ആയതിനാല്‍ ഹിന്ദു വോട്ടുകള്‍ വിഭജിച്ച് പോകും എന്ന കണക്കുകൂട്ടലിലാണ് സിപിഐ. നായര്‍ വോട്ടുകള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം.

ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി ആകാം എന്ന് തുടക്കം മുതലേ ചര്‍ച്ചയുണ്ടായുണ്ടായിരുന്നു. ഡോ ബെന്നറ്റ് ആണെങ്കില്‍ സിഎസ്‌ഐ സഭാ നേതാവ് കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

എന്നാല്‍ ഡോ ബെന്നറ്റിന്റേത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച പേരുകള്‍ തള്ളിക്കളഞ്ഞായിരുന്നു സംസ്ഥാന നേതൃത്വം ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

English summary
Not Lakshmi Nair, Dr Bennet may contest for CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X