Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയിൽ: സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകരുത്, കേന്ദ്രത്തോട് കൊടിക്കുന്നില്‍ സുരേഷ് എംപി

ദില്ലി; കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് യാതൊരു കാരണവശാലും അന്തിമാനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി.
കേന്ദ്ര ബജറ്റിൽ റെയിൽവേ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്ക് ലോക്‌സഭയിൽ തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് എംപി ആവശ്യം ഉയർത്തിയത്. മന്ത്രിയുടെ വാക്കുകളിലേക്ക്

jodikkunnil suresh

കേരളത്തെ കടക്കെണിയിലാക്കുന്ന , വ്യാജ ഡി പി ആർ നൽകി റെയിൽവേ മന്ത്രാലയത്തെപ്പോലും വഞ്ചിച്ചു കൊണ്ട് നടപ്പാക്കാനായി ഇടതു സർക്കാർ വ്യഗ്രത കാട്ടുന്ന സിൽവർ ലൈൻ എന്ന സഹസ്ര കോടിയുടെ അഴിമതി ലക്ഷ്യമിട്ടു നടത്തുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഭരണകൂട ഭീകരതയാണെന്നും ജനങ്ങളുടെ കിടപ്പാടം പിടിച്ചെടുത്തും, തട്ടിയെടുത്തും അവരെ ഭീകരമായി മർദിച്ചും സിൽവർ ലൈനിനു കളമൊരുക്കുന്നു എന്നും ചർച്ചയിൽ പ്രതിപാദിച്ചു. കേരളത്തുയിലെ ജനങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പടെ പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കിട്ടി എന്ന് തെറ്റിദ്ധരിപ്പിക്കുന്നു എന്നും, കേന്ദ്ര സർക്കാർ ആണ് ഈ വിഷയത്തിൽ ഉടൻ വിശദീകരണം നൽകേണ്ടതെന്നും സഭയിൽ സന്നിഹിതനായിരുന്ന റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ റെയിൽവേയുടെ അനുമതിയില്ലാത്ത കെ റെയിലിന് വേണ്ടി റെയിൽവേയുടെ വസ്തുവകകൾ പോലും കെയേറുകയാണെന്നും മന്ത്രിയോട് പ്രസംഗത്തിനിടയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ റെയിൽവേ വസ്‌തുവകകൾ കയ്യേറാൻ തത്വത്തിൽ അനുമതി റെയിൽവേ മന്ത്രാലയംനൽകിയിട്ടുണ്ടോ എന്നും കേന്ദ്ര റെയിൽവേ മന്ത്രിയോട് സഭയിൽ വെച്ച് പ്രസംഗത്തിനിടയിൽ ചോദിച്ചു

ഒപ്പം തന്നെ കേരളത്തിന്റെ ദീർഘകാലമായ ആവശ്യമായ റെയിൽവേ സോൺ ഉടൻ പ്രഖ്യാപിക്കണമെന്നും, അങ്കമാലി ശബരി റെയിൽ പാതയുടെ നിർമാണംകേവലം അഞ്ച് കിലോമീറ്റർ മാത്രമാണ് നാളിതുവരെ പൂർത്തിയായതെന്നും , പദ്ധതി തുടങ്ങിയ സമയത്ത് ചെലവുകൾ വഹിക്കുന്നത് പൂർണമായും കേന്ദ്ര സർക്കാർ ആകുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു എന്നും , എന്നാൽ ഇപ്പോൾ സംസ്ഥാനം കൂടെ പദ്ധതിയുടെ ചെലവ് വഹിക്കണം എന്നാണ് കേന്ദ്ര നിലപാടെന്നും, കേരളം സർക്കാരിന്റെ പരിതാപകരമായ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്തുകൊണ്ട് അങ്കമാലി-ശബരി പദ്ധതിയുടെ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കണമെന്നും പദ്ധതി കൊണ്ട് ശബരിമലയിലേക്ക് വരുന്ന ലക്ഷകണക്കിന് തീർഥാടകർക്ക് പ്രയോജനം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.

ഒപ്പം തന്നെ മുടങ്ങിക്കിടക്കുന്ന പദ്ധതികളായ നേമം റെയിൽവേ ടെർമിനൽ , കൊച്ചുവേളി പ്ലാറ്റ്‌ഫോം വികസനം, എറണാകുളം അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, കോട്ടയം ഏറ്റുമാനൂർ പാതയുടെ ഇരട്ടിപ്പിക്കൽ, ഗുരുവായൂർ തിരുനാവായ പാത ഇരട്ടിപ്പിക്കൽ, കൊച്ചുവേളി സ്റ്റേഷനിലെ യന്ത്രവൽകൃത കോച്ച് വാഷിംഗ് പ്ലാന്റ്, എറണാകുളം മാര്ഷലിങ്‌ യാർഡ് , ഷൊർണുർ യാർഡ് നവീകരണം, ഷൊർണൂർ എറണാകുളം ഭാഗത്തെ മൂന്നാം പാത, എറണാകുളത്തെ പഴയ റെയിൽവേ സ്റ്റേഷൻ നവീകരണം , ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിങ്ങനെയുള്ള അനവധി പദ്ധതികളാണ് റെയിൽവേ ബോർഡിന് മുൻപിൽ കാലങ്ങളായി അനുമതിക്കായി സമർപ്പിച്ചിട്ടുള്ളത് എന്നും, ഇവ എല്ലാം തന്നെ അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.ഒപ്പം തന്നെ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസന സംബന്ധിച്ച വിഷയങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചു.

ലക്ഷകണക്കിന് ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന ശബരിമാലയുടെ ഗേറ്റ് വേ ആയ ചെങ്ങന്നൂർ സ്റ്റേഷൻ തിരുപ്പതി റെയിൽവേ സ്റ്റേഷൻ മാതൃകയിൽ ആധുനികവൽക്കരിക്കണം എന്നും ചങ്ങനാശ്ശേരി, മാവേലിക്കര, ശാസ്‌താം കോട്ട, മാവേലിക്കര, മൺറോതുരുത്ത്, തകഴി, ചെറിയനാട്, ആവണീശ്വരം, ഉൾപ്പെടെയുള്ളവ സ്റ്റേഷനുകൾ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ടു.

റെയിൽവസ് ബജറ്റ മാറ്റിയൊന്നുമല്ല റെയിൽവേ സ്വകാര്യവൽക്കരണ ത്തിനായുള്ള സർക്കാരിന്റെ നയരേഖയാണെന്നും, ബജറ്റിതര വകയിരുത്തലുകളിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ വെച്ചുപുലർത്തുന്നതെന്നും, ഇത് നാളുകൾക്കു ശേഷം റെയിൽവേയുടെ സ്വത്തുക്കൾ ഒന്നാകെ കേന്ദ്ര സർക്കാരിന്റെ "സുഹൃത്തുക്കൾക്ക്" നൽകാനുള്ള തന്ത്രം ആണെന്നും പറഞ്ഞു.
ഒപ്പം തന്നെ നാളുകളായി നികത്താത്ത റെയിൽവയിലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള തസ്തികകൾ ഉടനടി നികത്തണം എന്നും സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ കൊണ്ട് അനുദിനം തൊഴിൽ നഷ്ടപെടുന്ന പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ആശ്രയമാണ് റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും അവരുടെ പ്രതീക്ഷകൾ അസ്ഥാനത്താകാതിരിക്കാൻ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

Recommended Video

cmsvideo
    ഹര്‍ജിയുമായി പോയ കേരളത്തെ അപമാനിച്ച് വിട്ട് സുപ്രീം കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+