കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ക്ക് രക്ഷയില്ല? വിദ്യാഭ്യാസ മന്ത്രിയും ലക്ഷ്മി നായരും കോടതിയില്‍ ഹാജരാകണം...

ലോ അക്കാദമിയില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബിജെപി നേതാവ് വി മുരളീധരനാണ് പരാതി നല്‍കിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിച്ചതിന് തൊട്ടു പിന്നാലെ ലക്ഷ്മി നായര്‍ക്ക് കോടതിയുടെ നോട്ടീസും. ലോ അക്കാദമിയില്‍ ക്രമക്കേട് നടന്നതെന്ന് ആരോപിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായര്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ലക്ഷ്മി നായര്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിനും നിയമ വകുപ്പ് മന്ത്രി എകെ ബാലനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരം സബ് കോടതിയില്‍ വെള്ളിയാഴ്ച ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ലോ അക്കാദമി പ്രശ്‌നം ഉയര്‍ന്നുവന്ന സമയത്താണ് വി മുരളീധരന്‍ പരാതി നല്‍കിയത്.

lakshminair

29 ദിവസം നീണ്ടുനിന്ന ലോ അക്കാദമിയിലെ സമരം ഫെബ്രുവരി 8 ബുധനാഴ്ചയാണ് ഒത്തുതീര്‍പ്പായത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും വിദ്യാഭ്യാസമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റുമായി പുതിയ ധാരണയിലെത്തിയ പ്രകാരമാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

English summary
Court sends notice against lakshmi nair and ministers to appear.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X