കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലും മുട്ടയും കൊടുക്കുന്നത് ആര്; ബിജെപിക്കാർ എട്ട്കാലി മമ്മൂഞ്ഞിന്റെ പിന്മുറക്കാരോ?;രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വിശപ്പ് രഹിത ബാല്യം എന്ന പദ്ധതിയുടെ ഭാഗമായി 2022-23 ബഡ്ജറ്റിൽ 61.50 കോടി രൂപ വകയിരുത്തി അംഗനവാടി കുട്ടികൾക്ക് പാലും മുട്ടയും കൊടുക്കുന്ന പദ്ധതിയുടെ പിതൃത്വം തട്ടിയെടുക്കാൻ ബിജെപിക്കാർ കിണഞ്ഞ് പരിശ്രമിക്കുകയാണെന്ന് സിപിഎം തിരുവന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇത് കേന്ദ്ര ഫണ്ടാണെന്ന വ്യജപ്രചാരണമാണ് അവർ അഴിച്ച് വിടുന്നത്. ബിജെപിയെ അനുകൂലിക്കുന്ന ചില കുത്തകമാധ്യമങ്ങളും ഈ പ്രചരണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സിപിഎം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ; പരിഹസിച്ച് ബല്‍റാംകോഴിക്കോട് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സിപിഎം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ; പരിഹസിച്ച് ബല്‍റാം

നാട്ടിൽ നടക്കുന്ന ഏത് കാര്യത്തിന്റെയും പിതൃത്വം അവകാശപെടുന്ന എട്ട് കാലി മാമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ ബിജെപിക്കാർ സ്ഥിരമായി പിന്തുടരുകയാണ്. കേരളത്തിലെ എൽഡിഎഫ് സർക്കർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും ബിജെപിക്കാർ പരിശ്രമിച്ചിരുന്നു. ഒരുകാര്യം സമ്മതിച്ചേ തീരു, ഇവർ എട്ട്കാലി മമ്മൂഞ്ഞിന്റെ പിന്മുറക്കാർ തന്നെയാണെന്നും സിപിഎം നേതാവ് വിമര്‍ശിച്ചു.

https://malayalam.oneindia.com/news/kozhikode/vt-balram-ridiculed-kozhikode-mayor-bina-philip-s-participation-in-the-sangh-parivar-event-348741.html

മോഡി ഭരണം ഇന്ത്യയെ സമ്പൂർണ്ണമായി തൊഴിലില്ലാത്തവരുടെ നാടായി മാറ്റാൻ കൊണ്ട് പിടിച്ച് പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷംതോറും 2 കോടി ആളുകൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ബിജെപി സർക്കാർ 8 വർഷം കഴിയുമ്പോൾ സ്വാതന്ത്ര ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ തെഴിലില്ലായ്മയുടെ കാലമായി ഈ കാലത്തെ മാറ്റി. കേന്ദ്ര സർവീസിൽ 60 ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. കഴിഞ്ഞ എട്ട് വർഷത്തിനകം നിയമനത്തിന് വേണ്ടി 22കോടി ആളുകൾ അപേക്ഷിച്ചപ്പോൾ ജോലി ലഭിച്ചത് 7.23 ലക്ഷം പേർക്ക് മാത്രം.

ദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നുദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നു

Recommended Video

cmsvideo
ഇടുക്കി ഡാമിലെ വെള്ളം വീടുകളിലേക്ക് ഇരച്ചെത്തി. ക്യാമ്പുകൾ തുറന്നു

അപേക്ഷിച്ചവരിൽ 0.33% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ 5 വർഷകാലത്തിനിടയിൽ കേന്ദ്ര പൊതുമേഖല ജീവനക്കാരുടെ എണ്ണതിൽ 2.68ലക്ഷം പേർ കുറഞ്ഞു. 2016 - 17 ൽ കേന്ദ്ര പൊതുമേഖലയിൽ 11.29ലക്ഷം ജീവനക്കാർ ഉണ്ടായിരുന്നിടത്ത് 2021 ൽ ഇത് 8.61ലക്ഷമായി ചുരുങ്ങിയെന്ന് തൊഴിൽമന്ത്രി രാമേശ്വർ രാജ്യസഭയിൽ പറഞ്ഞു. 2017 -18 ൽ രാജ്യത്തെ 19.2% തൊഴിലാളികൾ സംഘടിത മേഖലയിൽ പണിയെടുത്തിരുന്നു. 2019 -20 ൽ ഇത് 17.8% ആയി കുത്തനെ കുറഞ്ഞു. 20-24 വയസ്സ് പ്രായത്തിലുള്ള 42% പേരും തൊഴിൽരഹിതരായ രാജ്യത്ത് തൊഴിലില്ലായ്മ ക്രമാതീതമായി വർധിപ്പിക്കാൻ ഇടയാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. അഗ്നിപഥ് പോലുള്ള നടപടികൾ രാജ്യത്തെ ഗുരുതരമായ അവസ്ഥയിലേയ്ക്ക് തള്ളി വിടും. ബിജെപി സർക്കാർ ഈ നാട് മുടിക്കാനുള്ള ധൃതിയിലാണെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു

English summary
Nourishing Childhood Project: Anavoor Nagappan criticized the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X