കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍.... മോഹന്‍ലാല്‍ രാജിവെക്കണം, അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് എന്‍എസ് മാധവന്‍

അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് എന്‍എസ് മാധവന്‍

Google Oneindia Malayalam News

കോട്ടയം: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഡബ്ല്യുസിസിയും യുവതാരങ്ങളും എന്തിന് ശാരദക്കുട്ടി പോലും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അമ്മയിലുള്ളവര്‍ മെയിന്‍ ഷോവനിസ്റ്റുകളാണെന്ന് എന്‍എസ് ആരോപിച്ചു. നേരത്തെ കുറച്ചെങ്കിലും മാനക്കേട് തോന്നുന്നുണ്ടെങ്കില്‍ ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ക്ക് അമ്മ മറുപടി നല്‍കണമെന്ന് ശാരദക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം എന്‍എസ് മാധവന്‍ വേറെയും ഗുരുതര ആരോപണങ്ങള്‍ അമ്മയ്‌ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പിടി തോമസും ഈ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ താന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി ഊര്‍മിള ഉണ്ണിയും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ചപ്പോഴാണ് ദിലീപിന്റെ കാര്യം ഉന്നയിച്ചതെന്നും അത് തന്റെ മാത്രം അഭിപ്രായമല്ലെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍

മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍

ഏറ്റവും വെറുക്കട്ടെ മീറ്റു സംഭവം നടന്നിരിക്കുന്ന ഹോളിവുഡില്‍ അല്ല കേരളത്തിലാണ്. ഒരു പ്രമുഖനായ നടന്‍ ഗുണ്ടാസംഘത്തിന് വലിയൊരു തുക കൊടുത്ത് സ്വന്തം സഹപ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്യാന്‍ പറയുന്നു. ഇതിന്റെ കുറ്റവാളികളെയൊക്കെ പോലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ഈ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അമ്മയിലെ മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍ മീ ടു മീ ടു എന്ന് പറഞ്ഞ് കുറ്റാരോപിതനായ ആ പ്രമുഖ നടനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയുമാണ്.

സിപിഎം സ്വന്തം അംഗങ്ങളെ വിലക്കണം

സിപിഎം സ്വന്തം അംഗങ്ങളെ വിലക്കണം

രണ്ടാമത്തെ ട്വീറ്റില്‍ സിപിഎം ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് എന്‍എസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുകേഷും ഇന്നസെന്റും അമ്മയില്‍ അംഗത്വമുള്ള സിപിഎം എംഎല്‍എയും എംപിയുമാണ്. സിപിഎമ്മിന്റെ പിന്തുണയോടെയാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇവരോട് അമ്മയുമായി സഹകരിക്കരുതെന്ന് പറയാന്‍ സിപിഎം തയ്യാറാവണം. ദിലീപ് വിഷയത്തില്‍ പാര്‍ട്ടി ഇവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇത്തരം നടപടികള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്‍എസ് പറഞ്ഞു.

ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ പ്രസിഡന്റാവണം

ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ പ്രസിഡന്റാവണം

ലാലേട്ടന്‍ രാജിവെക്കുക ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ അമ്മയുടെ പ്രസിഡന്റാക്കുക എന്നാണ് പരിഹാസ രൂപേണ എന്‍എസിന്റെ അവസാനത്തെ ട്വീറ്റ്. ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചും പീഡനങ്ങളുമായിട്ടാണ് ദിലീപിന്റെ സംഭവത്തെ എന്‍എസ്് മാധവന്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡില്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ എന്ന വമ്പന്‍ നിര്‍മാതാവ് തന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതായി പല സ്ത്രീകളെയും പീഡിപ്പിച്ചു എന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിരവധി സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ ഐശ്വര്യ റായിയെ പോലും വെയ്ന്‍സ്‌റ്റൈന്‍ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഞ്ഞടിച്ച് പിടി തോമസും

ആഞ്ഞടിച്ച് പിടി തോമസും

പിടി തോമസും അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നടി ആക്രമണത്തിനിരയായപ്പോള്‍ കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച പ്രതിഷേധയോഗം എന്തിനായിരുന്നുവെന്ന് പിടി തോമസ് ചോദിച്ചു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം പുന:പ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കേസില്‍ ഉറച്ച നിലപാടായിരുന്നു പിടി തോമസ് എടുത്തതെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല.

കേസില്‍ തുടക്കം മുതല്‍....

കേസില്‍ തുടക്കം മുതല്‍....

കേസില്‍ തുടക്കം മുതല്‍ നടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് പിടി തോമസ് സ്വീകരിച്ചത്. നിര്‍ണായക ഇടപെടലും അദ്ദേഹം നടത്തിയിരുന്നു. പിടി തോമസിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ആക്രമിക്കപ്പെട്ട ശേഷം നടിയെ ഉപേക്ഷിച്ചത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. ഇവിടെ ആദ്യമെത്തിയവരില്‍ ഒരാള്‍ പിടി തോമസായിരുന്നു. അതേസമയം ദിലീപിനെ പുറത്താക്കിയത് എന്തിനാണെന്ന് അമ്മ ആദ്യം വിശദീകരിക്കട്ടെയെന്ന് പിടി തോമസ് പറഞ്ഞു. ആ സാഹചര്യത്തിന് ഇപ്പോള്‍ എന്തെങ്കിലും മാറ്റം വന്നതായി ആര്‍ക്കും തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന് വേണ്ടി അമ്മ യോഗത്തിൽ നിറഞ്ഞ കയ്യടി! തിരിച്ചെടുക്കാൻ ആരും എതിർത്തില്ലെന്ന് ഊർമ്മിള ഉണ്ണിദിലീപിന് വേണ്ടി അമ്മ യോഗത്തിൽ നിറഞ്ഞ കയ്യടി! തിരിച്ചെടുക്കാൻ ആരും എതിർത്തില്ലെന്ന് ഊർമ്മിള ഉണ്ണി

ഗവാസ്‌കര്‍ക്കെതിരെ പുതിയ കേസ്.... ജാതി പറഞ്ഞ് അധിക്ഷേപം..... വിടാതെ എഡിജിപിയും മകളും!!ഗവാസ്‌കര്‍ക്കെതിരെ പുതിയ കേസ്.... ജാതി പറഞ്ഞ് അധിക്ഷേപം..... വിടാതെ എഡിജിപിയും മകളും!!

English summary
ns madhavan against amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X