വെള്ളിയാഴ്ച മുതല്‍ ആശുപത്രികള്‍ സ്തംഭിക്കും? നഴ്‌സുമാരുമായുള്ള ഉന്നതതല ചര്‍ച്ച നിര്‍ണായകം!!!

Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭൂമയിലെ മാലാഖമാര്‍ സമരത്തിനിറങ്ങിയിട്ട് 12 ദിവസങ്ങള്‍ പിന്നിട്ടു. ലക്ഷങ്ങള്‍ മുടക്കി പഠിച്ച് ജോലിക്കെത്തിയ നഴ്‌സുമാര്‍ക്ക് മണിക്കൂറുകള്‍ നീളുന്ന ജോലി മാത്രമാണുള്ളത്, അതിനുള്ള കൂലി ലഭിക്കുന്നില്ല. മിനിമം വേതനം 20000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സമരം ആരംഭിച്ചത്. സമരം 12 ദിവസം പിന്നിട്ടിട്ടും ഇതുവരെ കാര്യങ്ങളില്‍ തീരുമാനമുണ്ടായിട്ടില്ല. 

Nurse

തിങ്കളാഴ്ച തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചയിലും വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ പണിമുടക്കാനാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം. മുന്നൂറിലേറെ ആശുപത്രികളിലാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. ലേബര്‍ കമ്മീഷനനുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാരുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയിലും തീരുമാനമാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്തുന്നത്.

Nurse

ഇതിനിടെ കേരളം പനിച്ച് വിറക്കുമ്പോള്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം ക്രിമിനല്‍ കുറ്റമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ആളുകള്‍ അധികവും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കുന്ന തരത്തില്‍ സമരം നടത്തുന്നത് അംഗീകരിക്കാനാകില്ല. വേതനം സംബന്ധിച്ച് തൊഴില്‍ വകുപ്പ് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

English summary
Nurses association's last term discussion with higher officials will be held on Monday afternoon. Labour minister TP Ramakrishnan will preside the meeting.
Please Wait while comments are loading...