കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരീനാഥന്റെ ആസ്തി എത്രയാണെന്നോ?

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിന്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിരവക്കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത്345641 രൂപയാണ് വിജയകുമാറിനും ഭാര്യയ്ക്കും കൂടിയുള്ള ആസ്ഥി. 1210439 രൂപയുടെ ആസ്ഥിയുമായി രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരീനാഥ് ഉണ്ട്

സ്വന്തം പേരില്‍ 3281000 രൂപയുടെ സ്വത്തുക്കളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ജീവിത പങ്കാളിയുടെ സ്വത്ത് വിവരം കൂടി സത്യവാങ്മൂലത്തില്‍ കാണിക്കണം. രണ്ടുപേര്‍ക്കും കൂടി ആകെ 1345641 രൂപയുടെ ആസ്തി.

sabarinadhan

യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ തൊട്ടു പിന്നില്‍ തന്നെയുണ്ട്. 1210439 രൂപയാണ് ശബരീനാഥന് സ്വന്തം പേരിലുള്ളത്. ഇതില്‍ ബാങ്കിലും കൈവശവുമായിട്ടുള്ള തുക 5010439 രൂപയാണ്. കീഴ്‌തോന്നക്കല്‍, കുടപ്പനക്കുന്ന് എന്നിവിടങ്ങളിലായി 52 ലക്ഷം രൂപ വില വരുന്ന ഭൂമിയും ശബരീനാഥന്റെ പേരിലുണ്ട്.

ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്റെ പേരില്‍ ആകെയുള്ളത് 1516768 രൂപയാണ്. ഇതില്‍ 4 ലക്ഷം രൂപ വില വരുന്ന ഒരു ഏക്കര്‍ കൃഷിഭൂമിയുമാണ്. പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് ആസ്ഥിയുള്ളത് ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനാണ്.

English summary
BJP candidate O Rajagopal and UDF candidate K S Sabarinadhan filed nomination papers for the Aruvikkara by-election on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X