• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരും; ബിജെപിക്ക് അടുത്ത തിരിച്ചടി, കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താവുമോ

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസ് ബിജെപിക്ക് മുന്നില്‍ വലിയ പ്രതസിന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച കേരള പൊലീസ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പേഴ്സണ്‍ സെക്രട്ടറി, ഡ്രൈവര്‍ എന്നിവരേയടക്കം ചോദ്യം ചെയ്തു കഴിഞ്ഞു. കെ സുരേന്ദ്രനില്‍ നിന്നും മൊഴിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സുധാകരന് സുപ്രധാന നിര്‍ദേശങ്ങളുമായി കെ മുരളീധരന്‍: പിണറായി വോട്ട് പിടിച്ച വഴികള്‍ അടയ്ക്കണംസുധാകരന് സുപ്രധാന നിര്‍ദേശങ്ങളുമായി കെ മുരളീധരന്‍: പിണറായി വോട്ട് പിടിച്ച വഴികള്‍ അടയ്ക്കണം

എന്നാല്‍ ഇതിനിടയിലാണ് ബിജെപിയെ അമ്പരിപ്പിച്ചുകൊണ്ട് റിഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക് പോവുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഉടന്‍തന്നെ ഇദ്ദേഹത്തിന്‍റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

കൊടകര

കൊടകര കുഴല്‍പ്പണ കേസുവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും റിഷി പല്‍പ്പുവിനെ പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.

ആറ് വര്‍ഷത്തേക്ക്

കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു റിഷി പല്‍പ്പു ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഋഷി പല്‍പ്പുവിനെ ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നോട്ടീസ് പുറത്തിറക്കുകയായിരുന്നു.

പ്രാഥമിക ചര്‍ച്ചകള്‍

കോണ്‍ഗ്രസില്‍ ചേരുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞെന്നാണ് റിഷി പല്‍പ്പു വ്യക്തമാക്കുന്നത്. എന്‍റെ പാര്‍ട്ടിയില്‍ നിന്നും എനിക്ക് നീതി ലഭിക്കുന്നില്ല. എനിക്കെതിരെ നടപടിയെടുത്ത ശേഷം കാരണം കാണിക്കല്‍ നോട്ടീസ് പോലും അയച്ചിട്ടില്ല. എനിക്കൊപ്പമുള്ളവരോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും റിഷി പല്‍പ്പു പറയുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം


ഞാന്‍ ഒരു തരത്തിലുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. പാര്‍ട്ടിക്ക് ഒരു നിര്‍ദേശം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. അച്ചടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമെ നടത്തിയിട്ടുള്ളൂ. രാഷ്ട്രീയ പരമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിഷി പല്‍പ്പും മറുപക്ഷത്ത് എത്തിയാല്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്

കെ സുധാകരന്‍

അതിനിടെ പുതിയ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത കെ സുധാകരന് റിഷി പല്‍പ്പും ഫേസ്ബുക്കിലൂടെ അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 'ജനാധിപത്യത്തിന് കരുത്ത്‌ പകരാൻ അതികായകന്മാർ പ്രതിപക്ഷത്തിന്റെ നേതൃനിരയിൽ എത്തേണ്ടതുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന് ഉണർവ്വ് നൽകാനും പുത്തൻ ദിശാബോധമേകാനും കെ സുധാകരന്റെ നേതൃത്വത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു'- റിഷി പല്‍പ്പു ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നാണം കെടുത്തി കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതും പോരാതെ ‘സേവാ ഹി സംഘടന്‍ ‘ ആഹ്വാന ദിനത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂര്‍ ജില്ലാ നേതൃത്വമെന്നായിരുന്നു വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ റിഷി പല്‍പ്പു പറഞ്ഞത്.

ബിജെപി ജില്ല നേതൃത്വം

‘അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴല്‍പ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാര്‍ട്ടി പൂജ്യമായതില്‍ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത്. ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്‌നേഹം കൊണ്ടും ഇന്നും ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം

cmsvideo
  Crime branch investigation against K Surendran | Oneindia Malayalam
  പിരിച്ച് വിടണം

  ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതല്‍ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂര്‍ ജില്ലയിലെ ഓരോ പ്രവര്‍ത്തകന്റെയും ആവശ്യമെന്നും റിഷി പല്‍പ്പു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

  മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ

  English summary
  OBC Morcha leader Rishi Palpu, who was ousted by the BJP, joins the Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X