Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ സ്വർണം നഷ്ടമില്ലാതെ തന്നെ മാറ്റി വാങ്ങാം,പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്; സ്വർണ വിൽപന കുതിച്ചു

സ്വർണ വില കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ ആളുകൾ സ്വർണം വാങ്ങുന്നത് കുറഞ്ഞു എന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഡിസംബർ പാദത്തിൽ വിവാഹ സീസണും ഉത്സവങ്ങളും ആഭരണ വിപണിക്ക് വലിയ ഉണർവാണ് നൽകി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റെക്കോർഡ് വിലക്കുതിപ്പിനിടയിലും ജ്വല്ലറി കമ്പനികൾ 40-50 ശതമാനം വരുമാന വളർച്ചയാണത്രേ രേഖപ്പെടുത്തിയത്. ടൈറ്റൻ കമ്പനി, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ്, പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ് തുടങ്ങിയ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിലെല്ലാം സ്വർണ വിൽപന വർധിച്ചു. ഈ പാദത്തിൽ 10 ഗ്രാമിന് 1,40,000 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് സ്വർണ്ണം എത്തിയിരുന്നു. എന്നിരുന്നാലും ആകർഷകമായ കിഴിവുകളും സ്വർണ്ണം എക്സ്ചേഞ്ച് സ്കീമുകളുമെല്ലാം വിൽപന ഉയരാൻ കാരണമായി.

പഴയ സ്വർണം വിൽക്കുമ്പോൾ

പഴയ സ്വർണ്ണം മാറ്റി വാങ്ങുമ്പോൾ യാതൊരു കിഴിവും വരുത്താതെ പുതിയ സ്വർണം വാങ്ങാൻ സാധിക്കുന്ന സ്കീമാണ് ടൈറ്റാൻ ഗോൾഡ് പ്രഖ്യാപിച്ചത്. 9 കാരറ്റ് മുതൽ 22 കാരറ്റ് വരെയുള്ള സ്വർണ്ണത്തിന് (zero-deduction policy) ഈ ഓഫർ ലഭ്യമാക്കിയിരുന്നു. കല്യാൺ, സെൻകോ, മലബാർ ഗോൾഡ് തുടങ്ങിയ മറ്റ് ജ്വല്ലറികൾ പണിക്കൂലിയിൽ 15 മുതൽ 50 ശതമാനം വരെ കിഴിവുകൾ നൽകി. കൂടാതെ പഴയ സ്വർണ്ണത്തിന് 100 ശതമാനം മൂല്യവും വാഗ്ദാനം ചെയ്തു. ഒക്ടോബറിൽ സ്വർണ്ണവിലയിലുണ്ടായ തിരുത്തലുകളും ആവശ്യകത വർദ്ധിപ്പിച്ചു. നവംബറിൽ വിവാഹ സീസണായതോടെ അതും തിരക്ക് വർധിപ്പിച്ചു.

goldne-176

അതേസമയം ഡിസംബറിലെ പിഎൽ ക്യാപിറ്റൽ റിപ്പോർട്ട് അനുസരിച്ച് വിറ്റഴിക്കപ്പെട്ട ആഭരണങ്ങളുടെ അളവിൽ (volumes) 30 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. മൂല്യം അടിസ്ഥാനമാക്കിയുള്ള ഉപഭോക്താക്കളുടെ വാങ്ങൽ രീതിയാണ് ഇതിന് കാരണം. എന്നാൽ ഉയർന്ന ശരാശരി വിൽപന വരുമാന വളർച്ചയ്ക്ക് കാരണമായി.സ്വർണ്ണനാണയങ്ങളുടെ വിൽപന 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ പാദത്തിൽ ഏകദേശം ഇരട്ടിയായി.

ആഭരണ വിൽപന 41 ശതമാനത്തോളം ഉയർന്നെന്നാണ് ടൈറ്റാൻ ജനുവരി 6-ന് പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കല്ലുപതിച്ച ആഭരണങ്ങളും ധാരാളം വിറ്റുപോയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തനി തങ്കം, കല്ലുപതിച്ച ആഭരണങ്ങൾ എന്നീ വിഭാഗങ്ങളിലെല്ലാം മികച്ച വളർച്ച നേടിയതായി കല്യാൺ ജ്വല്ലേഴ്സ് റിപ്പോർട്ടിലും പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തം വരുമാന വളർച്ച ഏകദേശം 42 ശതമാനമായി. സ്വർണ്ണവിലയിലുണ്ടായ ചാഞ്ചാട്ടങ്ങൾക്കിടയിലും ദീപാവലിക്ക് ശേഷമുള്ള കാലയളവിലും ആവശ്യകത ശക്തമായി തുടർന്നു എന്നും കമ്പനി കൂട്ടിച്ചേർത്തു. ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് തന്ത്രപരമായി ശ്രദ്ധ കേന്ദ്രീകരിച്ച സെൻകോ വരുമാനത്തിൽ 51 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തി. ധൻതേരസ്, ദീപാവലി ആഘോഷങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ, പുതിയ ഡിസൈനുകൾ, തീവ്രമായ ഉപഭോക്തൃ പങ്കാളിത്തം എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.

2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്വർണ്ണാഭരണ വിൽപന വർധിക്കുമെന്നാണ് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചിന്റെ നിരീക്ഷണത്തിൽ പറയുന്നത്. ഇത് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലുണ്ടായ ഇടിവിനെ നികത്തും. വില ഉയരുന്നതിനോട് ഉപഭോക്താക്കൾ ഇപ്പോൾ താതാമ്യപ്പെട്ടെന്നും അതുകൊണ്ട് തന്നെ എത്ര വില ഉയർന്നാലും ആവശ്യക്കാർ സ്വർണത്തിൽ നിന്ന് പിന്നോട്ട് പോകല്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+