മയ്യിത്ത് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്കുപോകുന്നതിനിടയില്‍ സ്‌കൂട്ടിയില്‍ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മയ്യിത്ത് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്കുപോകുന്നതിനിടയില്‍ സ്‌കൂട്ടിയില്‍ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു. പുല്ലാണിക്കാട്ടെ തോരകണ്ടന്‍ മുഹമ്മദ് കുട്ടി (മമ്മൂട്ടി - 68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെട്ടത്തൂരുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഏപ്പിക്കാട് സ്വദേശി സീതി കോയ തങ്ങളുടെ ജനാസ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഏപ്പിക്കാട് പള്ളിക്കു മുമ്പില്‍വച്ച് മുഹമ്മദ്കുട്ടി സഞ്ചരിച്ച സ്‌കൂട്ടിയില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്.

വരുന്നൂ... ഗോകുലം കേരള എഫ്‌സി; ക്യാപ്റ്റന്‍ സുശാന്ത് മാത്യു

അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേലാറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു(തിങ്കള്‍) ഉച്ചയോടെ ഏപ്പിക്കാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

muhammedkutty

മരിച്ച മുഹമ്മദ്കുട്ടി

ഭാര്യ:കദീജ. മക്കള്‍: മുഹമ്മദ് ബഷീര്‍ ദാരിമി, ഷമീര്‍, ഷെരീഫ്, ഉമ്മര്‍, സീനത്ത്, ഫൗസിയ. മരുമക്കള്‍: ജാഫര്‍ കാരാട്ടു തൊടി (ഏപ്പിക്കാട്), കാസിം അക്കര (ഉച്ചാരക്കടവ്), സലീന കുണ്ടുകാവില്‍ (കുട്ടത്തി), സുമയ്യ പാതിരമണ്ണ (ചെമ്മാണിയോട്), ജംഷീന മടത്തൊടി (കാഞ്ഞിരംപാറ), റൈഹാനത്ത് പൂതാനി (എടപ്പറ്റ), മുഹ്‌സിന തവളേങ്ങല്‍ (കരുവാരകുണ്ട് കണ്ണത്ത്).

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Old man died while going to participate in death occassion at mosque

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്