വരുന്നൂ... ഗോകുലം കേരള എഫ്‌സി; ക്യാപ്റ്റന്‍ സുശാന്ത് മാത്യു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കാല്‍പ്പന്തുകളി കളിയുടെ ഈറ്റില്ലമായ മലബാറില്‍നിന്നു കേരളത്തിന് ഒരു ഫുട്‌ബോള്‍ ടീം. ഗോകുലം കേരള എഫ്‌സിയുടെ ലോഗൊയും തീം മ്യൂസികും പ്രകാശനം ചെയ്തു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ശ്രദ്ധേയമായ ടീമായി മാറുകയാണ് ലക്ഷ്യമെന്ന് സാരഥികള്‍.

സംഗീതസംവിധായകൻ ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തിയ ക്ലബ്ബിന്‍റെ തീം മ്യൂസികിനൊപ്പം നർത്തകർ നൃത്തംചവിട്ടി. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. ഗോകുലം കേരള എഫ്സി ചെയർമാൻ ഗോകുലം ഗോപാലൻ, ക്ലബ് പ്രസിഡന്‍റ് വി.സി. പ്രവീൺ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ടി.പി. ദാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെട‌ുത്തു.

gokulamkfc

ഗോകുലം കേരള എഫ്സിയുടെ ടീം അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തി. കേരളീയർക്ക് പുറമെ വിദേശികളും അടങ്ങുന്ന ട‌ീമിന്‍റെ ക്യാപ്റ്റൻ മുൻ ഐഎസ്‌എൽ താരം സുശാന്ത് മാത്യുവാണ്. മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂർ ഇർഷാദ് തൈവളപ്പിലാണ് വൈസ് ക്യാപ്റ്റൻ. മറ്റ് അംഗങ്ങൾ- മുഹമ്മദ് റാഷിദ്(മുൻ എംജി യൂണിവേഴ്സിറ്റി ക്യാപ്റ്റൻ), നിഖിൽ ബർണാഡ്(മുൻ ബംഗളൂരു എസ്‌സി പ്ലേയർ), പ്രിയന്ത് സിങ്(മുൻ ചർച്ചിൽ ബ്രദേഴ്സ് പ്ലേയർ), ബിലാൽ ഖാൻ( എസ്‌സി പൂനെ സിറ്റി പ്ലേയർ), പി.എ. അജ്മൽ(കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേയർ), എസ്. ഷിനു(ജൂനിയർ ഇന്ത്യൻ പ്ലേയർ), പവോട്ട് ലക്കോറ(ജൂനിയർ ഇന്ത്യൻപ്ലേയർ),സന്ദു സിങ്( ബംഗാൾ സന്തോഷ് ട്രോഫി പ്ലേയർ),ഡാനിയൽ അഡോ( ഘാന വേൾഡ്കപ്പ് പ്ലേയർ), ഇമ്മാനുവൽ(നൈജീരിയൻ പ്ലേയർ), ജി. സഞ്ജു(എംജി യൂണിവേഴ്സിറ്റി പ്ലേയർ), ഫ്രാൻസിസ് അംബാനേ(കാമറൂൺ നാഷണൽ ടീം പ്ലേയർ), വിക്കി(മണിപ്പൂർ സന്തോഷ് ട്രോഫി പ്ലേയർ), ഉസ്മാൻ ആഷിഖ്( കേരള സന്തോഷ് ട്രോഫി പ്ലേയർ),ബായി കമോ സ്റ്റീഫൻ(അഫ്ഘാനിസ്ഥാൻ നാഷണൽ പ്ലേയർ), ഫൈസൽ സയേസ്റ്റീഹ് (മുൻ മോഹൻ ബഗാൻ പ്ലേയർ), എംബെല്ലെ(കോംഗോ നാഷണൽ ടീം ക്യാപ്റ്റൻ), മമാ(മിസോറാം ജീനിയർ നാഷണൽ പ്ലേയർ),റോഹിത് മിർസ(മുൻ മോഹൻബഗാൻപ്ലേയർ),ഷുഹൈബ് (ജൂനിയർ ഇന്ത്യൻ പ്ലേയർ),ആരിഫ് ഷെയ്ക്ക്(ഡിഎസ്കെ ഷിവാജിയൻസ് പ്ലേയർ), ഉർണോവ ഗുലാം(ഉസ്ബെക്കിസ്ഥാൻ നാഷണൽ പ്ലേയർ), ഖാലിദ് അൽ സലൈഹ്).

പാകിസ്താൻ 63 ഓളൗട്ട്, 185 റൺസിന് തോറ്റു... അട്ടിമറി ജയത്തോടെ അഫ്ഗാനിസ്ഥാന് ഏഷ്യാകപ്പ് കിരീടം!!

മികച്ച കളിക്കാരിലൂടെ കളി മികവുമായാണ് ഗോകുലം കേരള എഫ്സി കേരളത്തില്‍ സാന്നിധ്യമറിയിക്കുകയെന്ന് കോച്ച് ബിനോ ജോർജ്. കേരളത്തിലെ മികച്ച താരങ്ങളെ കണ്ടെത്തി ടീമിന്‍റെ ഭാഗമാക്കിയതിനൊപ്പം ദേശീയ, അന്തര്‍ദേശീയ തലത്തിലെ മികവുള്ള താരങ്ങളെയും ടീമിലെടുത്ത് കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്. തുടക്കം മുതല്‍ കേരളത്തിലെ മികച്ച ടീമും ദേശീയ തലത്തില്‍ രണ്ടു വര്‍ഷത്തിനകം മുന്‍നിര ടീമും ആയി മാറുക എന്നതാണ് ക്ലബ്ബിന്‍റെ ലക്ഷ്യം. ഫുട്ബോള്‍ അക്കാഡമി ഉള്‍പ്പെടെ കേരളത്തിന്‍റെ കളി സാധ്യതകളില്‍ മുഴുവന്‍ ഊന്നിയുള്ളതായിരിക്കും ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍. കളിമിടുക്കുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി അക്കാഡമി പ്രവര്‍ത്തിക്കും.

gokulamfc

ചുരുങ്ങിയ കാലംകൊണ്ടുതന്നെ രാജ്യത്തെ മുന്‍നിര ടീമുകളിലൊന്നായി ഗോകുലം കേരളം എഫ്സി മാറുമെന്നു ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

English summary
Gokulam FC; Captain Sushanth Mathew

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്