Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവിടെ രഹസ്യമായി നടക്കുന്ന ചില കാര്യങ്ങൾ ഒമർ സിനിമയിൽ കാണിച്ചിട്ടുണ്ട്', ഒമറിനെ പിന്തുണച്ച് ദിയ സന

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം 'നല്ല സമയം' തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. മാരക ലഹരി വസ്തുക്കളുടെ ഉപയോഗം സിനിമയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാതാവിനും സംവിധായകനും എതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് സിനിമ തീയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം സിനിമയ്ക്ക് എതിരെയുളള കേസ് ഒമര്‍ ലുലുവിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാണെന്ന് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കൂടിയായ ദിയ സന.

1

ഫേസ്ബുക്കിലാണ് ദിയ സനയുടെ പ്രതികരണം: ' ഒരു സിനിമ അത് ഉണ്ടാക്കിയെടുക്കുന്ന കഷ്ടപ്പാട് വളരെ വലുതാണ്.. ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയ Omar Lulu സംവിധാനം ആദ്യപടം നല്ലസമയം സിനിമ തിയറ്ററിൽ നിന്നും പിൻവലിച്ചു... ഒരുപാട് പേരുടെ പ്രതീക്ഷകൾ ഈ സിനിമക്ക് ഉണ്ട്.. സിനിമയുടെ സെൻസറിങ് കഴിഞ്ഞിട്ടാണല്ലോ ഒരു സിനിമ തിയേറ്ററിൽ എത്തുന്നത്... സിനിമയുടെ ട്രൈലർ യൂട്യൂബിൽ യാതൊരു പ്രൊട്ടക്ഷനും ഇല്ലാതെ MDMA മയക്കുമരുന്നിനെ പറ്റിയും സർക്കാർ തന്നെ വിൽക്കുന്ന മദ്യവും ഉൾപ്പെടുത്തി ചിത്രീകരിച്ചതാണ് പ്രശ്നം..

2

ട്രെയിലറിൽ അടൽസ് ഒൺലി എന്ന് തുടക്കത്തിലേ കാണിച്ചിട്ടുണ്ട്.. പിന്നെ എന്തെങ്കിലും വയലേഷൻസ് ഉണ്ടെങ്കിൽ യൂട്യൂബ് ആ വീഡിയോ എടുത്ത് കളയും..അങ്ങനൊക്കെ ഇരിക്കുമ്പോഴും ഇങ്ങനെ ഒരു കേസ് വരണമെങ്കിൽ അതിന് കാരണം പേഴ്സണലി ഒരാളെ അറ്റാക് ചെയ്യണം എന്നത് തന്നെയാണ് മോട്ടീവ്... ഈ സിനിമ തികച്ചും ഒരു എന്റർറ്റൈമെന്റ് മാത്രമാണ്... ഈ സിനിമയുടെ ഒരു ഭാഗം മാത്രം. ഇവിടെ രഹസ്യമായി നടക്കുന്ന ചില കാര്യങ്ങൾ ഒമർ അയാളുടെ സിനിമയിൽ കാണിച്ചിട്ടുണ്ട്... അതിന് കാർഡ്സുകളും ഇട്ടിട്ടുണ്ട്..

3

ഒരിക്കലും ഒരു ലഹരിവസ്തുക്കളെയും ആരും ഒരു സിനിമയിലും പ്രോത്സാഹിപ്പിക്കില്ല.. സിനിമയുടെ ആവശ്യത്തിന് ഒരു കണ്ടന്റ് ഉണ്ടാക്കുന്നു... അത്രേ ഉളളൂ.. അങ്ങനെയെങ്കിൽ മലയാള സിനിമകളിൽ എത്ര സിനിമകളിൽ ലഹരി ഉപയോഗിക്കുന്നുണ്ട്.. ആ സിനിമകൾക്കെതിരെ കേസ് എടുത്തിട്ടുണ്ടോ...?ഒമർ ലുലു നല്ല ഒരു സിനിമ സംവിധായകനാണ്.. അയാളുടെ സിനിമകൾ ഇവിടെ ആളുകൾ സ്വീകരിച്ചിട്ടും ഉള്ളതാണ് ... ഒറ്റക് നിൽക്കുന്ന ആളാണ്.. ഇനിയും സിനിമകൾ ചെയ്യും.... Note: ഈ സിനിമ കാണാതെ എന്തൊക്കെയോ സോഷ്യൽ മീഡിയയിൽ വന്ന് പറയുന്നവർ ഉണ്ട്.. ഈ സിനിമ കണ്ട് അഭിപ്രായം പറയുന്നവരെയും കണ്ടു.. അതിൽ സിനിമ എന്റർറ്റൈമെന്റ് സിനിമ ആണ് എന്ന് കൃത്യമായി പറയാൻ സാധിക്കും..'

4

ഒരു മാസം മുൻപ് ഇറക്കിയ ട്രെയിലറിന്റെ പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്ന് ഒമർ ലുലു പ്രതികരിച്ചു. റിലീസിന് തൊട്ട് മുൻപ് പരാതി കൊടുത്തത് പ്ലാൻ ചെയ്തിട്ടാണോ എന്ന് അറിയില്ല. എംഡിഎംഎ ഉപയോഗിക്കുന്ന കണ്ടന്റ് ഉളളത് കൊണ്ട് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നത് പോസിറ്റീവായി ചിത്രത്തിൽ കാണിച്ചിട്ടില്ല. ചിത്രം കളിപ്പിച്ചാൽ തിയറ്ററിന് എതിരെ കേസെടുക്കും എന്നുളള വ്യാജപ്രചാരണം നടന്നുവെന്നും ഒമർ ലുലു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+